login
ബിനീഷ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പും മയക്കുമരുന്ന് ബന്ധവും അന്വേഷിക്കാന്‍ കേന്ദ്ര എജന്‍സികള്‍ എത്തും; പരാതി നല്‍കിയത് അഭിഭാഷകന്‍

ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപ് മുഹമ്മദിന്റെ ഹോട്ടല്‍ സംരംഭത്തിന് പണം മുടക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ഹോട്ടലില്‍ വച്ചായിരുന്നു ലഹരിമരുന്ന് ഇടപാടുകള്‍ നടന്നതെന്നു കേസില്‍ പിടിയിലായ മറ്റൊരു പ്രതി മൊഴി നല്‍കിയിരുന്നു.

ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബീനീഷ് കോടിയേരിയുടെ ഉടമസ്ഥതിയുള്ള കമ്പനികളുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പും മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കിം.  

ബിനീഷ് കോടിയേരി ഡയറക്ടറായി ബെംഗളൂരുവില്‍ തുടങ്ങിയ രണ്ടു കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശപ്പെട്ട്  സുപ്രീംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് ആണ് കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി നല്‍കിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധവും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്. ലഹരിക്കടത്തു കേസില്‍ ആരോപണമുയര്‍ന്ന ബി ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ബിനീഷ് കോടിയേരിയാണെന്നുള്ള രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇങ്ങനെ കമ്പനിയില്ലെന്നായിരുന്നു ബിനീഷ് നേരത്തെ പ്രതികരിച്ചത്. 2015 ല്‍ തുടങ്ങിയ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടോ പണമിടപാടു രേഖയോ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്‌സ് ട്രേഡിങ് എന്നീ രണ്ടു കമ്പനികളാണ് ബംഗളൂരു ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ഈ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് സമാഹരിച്ച തുകയാണ് മയക്കുമരുന്ന് മാഫിയ അംഗം അനൂപിനു വേണ്ടി ബിനീഷ് ചെലവഴിച്ചത്.  ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപ് മുഹമ്മദിന്റെ ഹോട്ടല്‍ സംരംഭത്തിന് പണം മുടക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ഹോട്ടലില്‍ വച്ചായിരുന്നു ലഹരിമരുന്ന് ഇടപാടുകള്‍ നടന്നതെന്നു കേസില്‍ പിടിയിലായ മറ്റൊരു പ്രതി  മൊഴി നല്‍കിയിരുന്നു.

 

comment

LATEST NEWS


കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന്


സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു


കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍


ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കേരള പത്മശാലിയ സംഘം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.