ബിജെപിയുടെ പുതുമുഖങ്ങളായ കൗണ്‍സിലര്‍മാരില്‍ രണ്ട് പേര് ഓര്‍ത്തഡോക്സ് സഭാംഗങ്ങളും പള്ളി ഭാരവാഹികളുമാണ്.
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ഭരിക്കുന്ന രണ്ടാമത്തെ നഗരസഭയായി പന്തളം മാറുമ്പോള്‍ അതില്‍ ഭാവിയുടെ രാഷ്ടീയ ചിത്രം കൂടിയുണ്ട്. ന്യൂനപക്ഷങ്ങള്ക്കൂടി ഒപ്പമുണ്ടായാല്‍ ഇരുമുന്നണിയേയും പരാജയപ്പെടുത്തി വിജയിക്കുക ബിജെപി എന്ന യാഥാര്‍ത്ഥ്യം . അയ്യപ്പന്റെ നാട്ടില്‍ അതാണ് തെളിഞ്ഞത്.
33 സീറ്റുകളുള്ള നഗരസഭയില്‍ 18 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണകക്ഷിയായ എല്‍ഡിഎഫ് വിജയം ഒന്‍പത് സീറ്റുകളിലൊതുങ്ങി. യുഡിഎഫിന് അഞ്ച് സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.
ബിജെപിയുടെ പുതുമുഖങ്ങളായ കൗണ്‍സിലര്‍മാരില്‍ രണ്ട് പേര് ഓര്‍ത്തഡോക്സ് സഭാംഗങ്ങളും പള്ളി ഭാരവാഹികളുമാണ്. പന്തളം കുരമ്പാല സെന്റ്തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്‍ ട്രസ്റ്റി അച്ചന്‍കുഞ്ഞ് ജോണും പന്തളം അറത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളിയിലെ സെക്രട്ടറി ബെന്നി മാത്യുവുമാണ് നഗരസഭയിലേക്ക് ബി.ജെ.പി. സ്ഥാനാര്‍ഥികളായി മത്സരിച്ച് ജയിച്ചത്.
നഗരസഭയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ച മൂന്നാം വാര്‍ഡില്‍ ഇടതു വലതു മുന്നണി സ്ഥാനാര്ഥികളുള്പ്പെടെ ഏഴുപേരെ പിന്നിലാക്കിയാണ് 30 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബെന്നി വിജയം കണ്ടത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് കൗണ്‍സല്‍ അംഗം, മുടിയൂര്‍ക്കോണം പൗരസമിതി പ്രസിഡന്റ്, പന്തളം വികസന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. യു.സി.എസ്. സെക്രട്ടറിയും ഓര്‍ത്തഡോക്സ് സഭാ കൗണ്‍സില്‍ അംഗവുമായിരുന്നു. കേരള കോണ്‍ഗ്രസ്(എം)നിയോജക മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ആദ്യ കൗണ്‍സിലറെന്ന അംഗീകാരവും ബെന്നിക്കുണ്ട്.
നഗരസഭയിലെ 15-ാം വാര്‍ഡില്‍നിന്ന് 12 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അച്ചന്‍കുഞ്ഞ് ജോണ്‍ വിജയിച്ചത്. അഞ്ചു വര്‍ഷം കുരമ്പാല സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ ട്രസ്റ്റിയായിരുന്നു അച്ചന്‍കുഞ്ഞ് ജോണ്‍. ഇപ്പോള്‍ പള്ളിയുടെ കീഴിലുള്ള സെന്റ് തോമസ് സ്കൂളിന്റെ ട്രസ്റ്റിയാണ്.
കുവൈത്തില്‍ ജോലിനോക്കിയിരുന്ന കാലത്ത് ഓര്‍ത്തഡോക്സ് അസോസിയേഷന് മെമ്പറുമായിരുന്നു. ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാപ്രസിഡന്റും ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന കൗണ്‍സിലംഗവുമാണ്.
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന
ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി
ഇമ്രാന് 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും
ലാവ്ലിന് കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം
നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം
കുമരകം വടക്കുംഭാഗം എസ്എന്‍ഡിപി ശാഖാ യോഗം ഗുരുക്ഷേത്രത്തില്‍ മോഷണം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബീഫ് ഭക്ഷിക്കുന്നത് അവരവരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ സര്‍ക്കാര്‍, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു: ശോഭാ കരന്തലജെ
സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി മാറി; രണ്ടു ബ്രാഞ്ച് കമ്മറ്റികള്‍ ഒന്നിച്ച് ബിജെപിയിലെത്തി; കേരളത്തിലും 'ബംഗാള്‍ മോഡല്‍' കുത്തൊഴുക്ക്
ശബരിമലയുടെ പേരും പറഞ്ഞ് പൗരത്വ ബില്‍ വിരുദ്ധ കലാപകാരികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സന്ദീപ് വാര്യര്‍
ശബരിമലയില്‍ ഹിന്ദുക്കളെ അപമാനിച്ചതിന്റെ തുടര്‍ച്ച; 'മീശ'യ്ക്ക് അവാര്‍ഡ് നല്‍കിയത് വെല്ലുവിളി; അക്കാദമി സിപിഎമ്മിന്റെ ഉള്‍പാര്‍ട്ടി സംഘടനയെന്ന് ബിജെപി
സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ പിണറായി നിലപാട് വ്യക്തമാക്കണം; സര്‍ക്കാരാണ് ആചാരലംഘനത്തിന് അനുവാദം നല്‍കിയതെന്ന് വ്യക്തമായെന്നും കെ.സുരേന്ദ്രന്
പിണറായി സര്‍ക്കാര്‍ വര്‍ഗീയ പ്രീണനം നടത്തുന്നു; ചാണ്ടി ഉമ്മന്റെ പ്രസംഗം മുസ്ലിം വോട്ട് ലക്ഷ്യം വെച്ച്; രൂക്ഷവിമര്‍ശനവുമായി പി.കെ കൃഷ്ണദാസ്