നെടുമങ്ങാട്: മുനിസിപ്പാലിറ്റിയുടെ വികസന മുരടിപ്പിനും അഴിമതിക്കെതിരെയും കൗണ്‍സിലര്‍മാര്‍ നെടുമങ്ങാട് നഗരസഭയ്ക്ക് മുന്നില്‍ ഉപവാസ സമരം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാം കേരള സര്‍ക്കാര്‍ പദ്ധതികള്‍ ആയി ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനെതിരെയും കരിപ്പൂര്‍ മേഖലയില്‍ ലേഡീസ് ഹോസ്റ്റലിനു വേണ്ടി ഷീ ലോഡ്ജ് പദ്ധതിക്കായി 2.16 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടത്തിയും ഫെയര്‍ വാല്യുവേഷനില്‍ കൃത്രിമം കാണിച്ചും കോടിക്കണക്കിന് രൂപ അഴിമതി നടത്തിയതിലും നിയമസഭയിലെ താല്‍ക്കാലിക നിയമനത്തില്‍ പക്ഷപാതം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് കൗണ്‍സിലര്‍മാര്‍ സമരം നടത്തിയത്.
ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസസമരത്തില്‍ ഏര്യാ പ്രസിഡന്റ് ഹരി പ്രസാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പൂവത്തൂര്‍ ജയന്, നൂറനാട് ഷാജഹാന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഉദയകുമാര്‍, മുരളീകൃഷ്ണന്, ജില്ലാ കമ്മറ്റിയംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍, മോര്‍ച്ച പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: