login
നിരവധി വനിതാ പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയില്‍; മഹിളാ മോര്‍ച്ച മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം പിണറായിയുടെ കാടത്തമെന്ന് ബിജെപി

അതിക്രമത്തിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. വനിതകളെന്ന പരിഗണന പോലും കൊടുക്കാതെ പുരുഷ പോലീസുകാര്‍ വനിത പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ഇത് ചട്ടവിരുദ്ധമാണ്.

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് മഹിളാ മോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുള്ള പോലീസ് നടപടിക്കെതിരെ ബിജെപി. വനിതാ പ്രവര്‍ത്തകര്‍ക്ക നേരേയുണ്ടായ പോലീസ് അതിക്രമം പിണറായിയുടെ കടത്തമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.സുധീര്‍ പറഞ്ഞു.

അതിക്രമത്തിന്  നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. വനിതകളെന്ന പരിഗണന പോലും കൊടുക്കാതെ പുരുഷ പോലീസുകാര്‍ വനിത പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ഇത് ചട്ടവിരുദ്ധമാണ്. സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെയാണ് പോലീസ് ജലപീരങ്കി ഉള്‍പ്പെടെ കടുത്ത മര്‍ദ്ദന മുറകള്‍ നടത്തിയത്. നിരവധി വനിത പ്രവര്‍ത്തകര്‍ പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും അദേഹം പറഞ്ഞു.  

രാജ്യദ്രോഹത്തില്‍ പങ്കാളിയായ മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുന്നതിനു പകരം ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന വനിതകളെ ഉള്‍പ്പെടെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാന്‍ കഴിയില്ല. പോലീസ് അതിക്രമങ്ങളെ  ചെറുത്ത് സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകും. അദേഹം പറഞ്ഞു. സമരങ്ങള്‍ക്കു നേരെയുള്ള പോലീസ് അതിക്രമങ്ങള്‍ പിണറായി സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

 

 

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.