വെള്ളിയാമറ്റം: വെള്ളിയാമറ്റം പൊതുശ്മശാനത്തിന്റെ തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രഖ്യാപിച്ച ദശദിന സമര പരിപാടി അഞ്ച് ദിവസം കടന്നതോടെ ഫലം കണ്ടു.
അഞ്ചാം ദിവസമായ ഇന്നലെ നടന്ന സമരത്തോടെ പ്രശ്ന പരിഹാരമായതിനാല്‍ സമരം പിന്‍വലിച്ചു. ഇന്നലെ നടന്ന സമരം ബിജെപി സംസ്ഥാന സമിതി അംഗം പി.എ. വേലുക്കുട്ടന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി ഗിരീഷ് പൂമാല മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി എന്‍.കെ. അബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ അരുണ്‍ മോഹന്‍, സെക്രട്ടറി അഖില്‍ അശോകന്, യുവമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി നിഥിന് മോഹന്‍, പഞ്ചായത്ത് മെമ്പര്‍ പ്രമോദ് എസ്. എന്നിവര്‍ സംസാരിച്ചു. അതേ സമയം ശ്മശാനത്തിന്റെ തുടര്‍ച്ചയായ തകരാറുകള്‍ വന്‍ അഴിമതിയാണെന്ന ആക്ഷേപം ശക്തമായി തുടരുകയാണ്. ഇതില്‍ വിവിധ സംഘടനകള്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: