login
മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് അപകടം, ഒരാളെ കാണാനില്ല

ചെറിയഴിക്കല്‍ സ്വദേശി സജിനെയാണ് കാണാതായത്. മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരയും കാറ്റും കാരണം തിരിച്ചു കരയിലേക്ക് വരവേയാണ് അഴിമുഖത്ത് വെച്ച് അപകടമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.

ചിറയിൻകീഴ് : മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് അപകടം. മുതലപ്പൊഴി അഴിമുഖത്ത് ഇന്ന് രാവിലേയാണ് ശക്തമായ തിരയിൽപെട്ട് ബോട്ട് മറിഞ്ഞത്ത്. 3 പേർ ഉണ്ടായിരുന്നു. രണ്ടു പേർ നീന്തി കരയിൽ എത്തിയെങ്കിലും ഒരാളെ കാണാനില്ല.  

ചെറിയഴിക്കല്‍ സ്വദേശി സജിനെയാണ് കാണാതായത്. മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരയും കാറ്റും കാരണം തിരിച്ചു കരയിലേക്ക് വരവേയാണ് അഴിമുഖത്ത് വെച്ച് അപകടമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.

ഈ മാസം ഒൻപതിന് നടന്ന അപകടത്തില്‍ മൂന്ന് പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. തീരത്തിന് വിളിപ്പാടകലെ ഇവര്‍ എത്തിയിരുന്നെങ്കിലും ശക്തമായ കാറ്റിലും തിരയിലും ബോട്ട് മറിഞ്ഞ് ബോട്ട് ഉടമ അലക്‌സ്, തങ്കച്ചന്‍ ഏലിയാസ്, മാടന്‍വിളാകം സ്വദേശി പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ബോട്ട് പൂര്‍ണമായി തകര്‍ന്നു.

കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ ബോട്ടിന്റെ എന്‍ജിന്‍ തിരയില്‍പെട്ട് അപകടമുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേറ്റ് ചികിത്സയിലാണ്.

comment

LATEST NEWS


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി


'ഒറ്റക്കൊമ്പന്‍' സുരേഷ് ഗോപിയുടെ 250 സിനിമയ്ക്ക് പേരിട്ടു; ടൈറ്റില്‍ വീഡിയോ അവതരിപ്പിച്ച് 100 സിനിമ താരങ്ങള്‍; മാസ് തിരിച്ചുവരവ്


കൊറോണ ടെസ്റ്റുകള്‍ കേരളം കുത്തനെ കുറച്ചു; ഇന്ന് പരിശോധിച്ചത് 35,141 സാമ്പിളുകള്‍ മാത്രം; 4287 പേര്‍ക്ക് രോഗബാധ; 682 ഹോട്ട് സ്പോട്ടുകള്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം എടുത്തു


പുതു തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കല്‍ മാതൃശക്തിയുടെ കടമ; സേവാഭാരതിയുടെ മാതൃ പ്രതിനിധി സമ്മേളനം ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.