login
ബോളീവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു; ബാന്ദ്രയിലെ ആശുപത്രിയില്‍ കഴിയവേ ഹൃദയാഘാതം മൂലമായിരുന്നു മരണം

ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സരോജ് ഖാനെ ബന്ദ്രയിലെ ഗുരുനാനാക്ആശുപത്രിയില്‍ കഴിഞ്ഞ ജൂണ്‍ 20നാണ് പ്രവേശിപ്പിച്ചത്. ഇവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

മുംബൈ : പ്രമുഖ ബോളീവുഡ് നൃത്ത സംവിധായിക സരോജ്ഖാന്‍(71) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് മുംബൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.  

ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സരോജ് ഖാനെ ബന്ദ്രയിലെ ഗുരുനാനാക്ആശുപത്രിയില്‍ കഴിഞ്ഞ ജൂണ്‍ 20നാണ് പ്രവേശിപ്പിച്ചത്. ഇവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.  

നാല് പതിറ്റാണ്ടോളം ബോളീവുഡ് നൃത്തമേഖലയിലെ നിറ സാന്നിധ്യമായിരുന്നു. രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്ത ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. ഏക് ദോ തീന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ കൊറിയോഗ്രാഫി നിര്‍വഹിച്ചു. മൂന്ന് തവണ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളിലെ നൃത്തചുവടുകള്‍ക്കായിരുന്നു ദേശീയ പുരസ്‌കാരം നേടിയത്.

കലങ്ക് ആണ് അവസാന ചിത്രം. സരാജിന്റ ഇഷ്ട നടിയായിരുന്നു മാധുരി ദീക്ഷിത്. അവസാനമായി നൃത്തം സംവിധാനം ചെയ്തതും അവര്‍ക്ക് വേണ്ടി തന്നെയായിരുന്നു. സോഹന്‍ലാല്‍ ആണ് ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കും.

 

comment

LATEST NEWS


ആഗോള ഭീകരതയുടെ മുഖമായി മലയാളി ഡോക്ടര്‍; അഫ്ഗാന്‍ ജയിലില്‍ ഭീകരാക്രമണം അഴിച്ചുവിട്ടത് ഇജാസ്; ആഴത്തില്‍ വേരുകളുമായി കേരളത്തിലെ ഐഎസ്


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.