login
ഗോസിപ്പുകള്‍ക്ക് വിരാമം; ക്യാന്‍സര്‍ രോഗിയാണെന്ന് വെളിപ്പെടുത്തി സഞ്ജയ് ദത്ത്; സിനിമയിലേക്ക് ഉടന്‍ തിരിച്ചെത്തും

പലപ്പോഴും ആശുപത്രിയിലേക്ക് പോകുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. താന്‍ ക്യാന്‍സറിനോട് പടവെട്ടുകയാണെന്നും ഉടനെ തിരിച്ചുവരുമെന്നും സഞ്ജയ് ദത്ത് ഇന്നലെ പറഞ്ഞു.

മുംബൈ: സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് അവസാനമിട്ട് താന്‍ ക്യാന്‍സര്‍ രോഗിയാണെന്ന് സമ്മതിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന് ആരോഗ്യപ്രശ്‌നമുണ്ടെന്നും ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലാണെന്നും കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാരും ഇക്കാര്യം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. ആരോഗ്യ പ്രശ്‌നമുണ്ടെന്നും ചികിത്സയിലാണെന്നും ഭാര്യ മാന്യത ദത്ത് പറഞ്ഞിരുന്നു. സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുകയാണെന്ന് സഞ്ജയ് ദത്തും വ്യക്തമാക്കിയിരുന്നു.  

പലപ്പോഴും ആശുപത്രിയിലേക്ക് പോകുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. താന്‍ ക്യാന്‍സറിനോട് പടവെട്ടുകയാണെന്നും ഉടനെ തിരിച്ചുവരുമെന്നും സഞ്ജയ് ദത്ത് ഇന്നലെ പറഞ്ഞു. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കെജിഎഫിന്റെ രണ്ടാം ഭാഗത്തിനുള്ള തയാറെടുപ്പിനിടെയാണ് താരം അസുഖബാധിതനായത്.  

നേരത്തെ ആഗസ്റ്റില്‍ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് സഞ്ജയ് കൊറോണ പരിശോധനയ്ക്ക് വിധേയനായി. ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് മറ്റ് പരിശോധനകളും നടത്തിയപ്പോഴാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.  

1993ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 2013 മുതല്‍ താരം അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തി.  

സഞ്ജയ് ദത്തിന്റെ അമ്മ നര്‍ഗിസും ആദ്യ ഭാര്യ റിച്ച ശര്‍മ്മയും ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്.

 

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.