login
ബോംബെറിഞ്ഞ് കൊല്ലും'; ഉത്തര്‍പ്രദേശ് മുഖ്യന്ത്രിക്കു നേരെ അജ്ഞാതന്റെ വധ ഭീഷണി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു

യോഗി ആദിത്യനാഥ് മുസ്ലിം വിരുദ്ധനായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത്. ഐപിസി സെക്ഷന്‍ 505(1)(ബി), സെക്ഷന്‍ 506, സെക്ഷന്‍ 507 എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി. ഉത്തര്‍പ്രദേശ് പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലിലേക്ക് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശം അയച്ചത്. ബോംബെറിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നായിരുന്നു അജ്ഞാത സന്ദേശം. 

വ്യാഴാഴ്ച അര്‍ധരാത്രി 12 മണിക്കാണ് പോലീസിന് ഈ സന്ദേശം ലഭിക്കുന്നത്. 7570000100 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം വന്നത്. യുപിയിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആയ അസിം അരുണ്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

യോഗി ആദിത്യനാഥ് മുസ്ലിം വിരുദ്ധനായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഐപിസി സെക്ഷന്‍ 505(1)(ബി), സെക്ഷന്‍ 506, സെക്ഷന്‍ 507 എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  

ഈ മാസം ആദ്യവും യോഗി ആദിത്യനാഥിനു നേരെ വധഭീഷണി മുഴക്കിയിരുന്നു. ബീഹാര്‍ കോണ്‍സ്റ്റബിള്‍ തന്‍വീര്‍ ഖാനാണ് വധ ഭീഷണി മുഴക്കിയത്. സമൂഹമാധ്യമം വഴിയാണ് ഇയാള്‍ യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്.

 

comment

LATEST NEWS


കൊറോണ ബാധിച്ച് പുനെയില്‍ നിന്നെത്തിയ യുവതിയെ വീട്ടിലേയ്ക്ക് അയച്ച് കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; വൈറസ് ഭീതില്‍ ഗ്രാമം; പ്രതിഷേധിച്ച് നാട്ടുകാര്‍


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.