login
ബ്രേക്ക് കൊറോണ: കോവിഡ് 19നെ നേരിടാന്‍ ആശയങ്ങളും ഉല്പന്നങ്ങളും തേടി കെഎസ് യുഎം

ഇതിനായി 'ബ്രേക്ക് കൊറോണ' എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍, സംരംഭകര്‍, വ്യക്തികള്‍, എന്‍ജിഒകള്‍, ജനസമൂഹങ്ങള്‍ എന്നിവയ്ക്കും പങ്കെടുക്കാം

 

തിരുവനന്തപുരം: ലോകമെങ്ങും പടരുന്ന കോവിഡ്19 എന്ന മഹാവ്യാധിയെ വെല്ലുവിളിക്കാനുള്ള ആശയങ്ങളും പരിഹാര മാര്‍ഗങ്ങളും തേടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം ).

ഇതിനായി 'ബ്രേക്ക് കൊറോണ'  എന്ന പേരില്‍ നടത്തുന്ന  പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍,  സംരംഭകര്‍, വ്യക്തികള്‍, എന്‍ജിഒകള്‍, ജനസമൂഹങ്ങള്‍ എന്നിവയ്ക്കും പങ്കെടുക്കാം.

ബ്രേക്ക് കൊറോണയില്‍ ഇവര്‍ക്ക് പങ്കെടുക്കാനുള്ള വിഭാഗങ്ങള്‍ ഇവയാണ്: രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പിന്തുണ, സമൂഹ രോഗബാധ തടയല്‍, ഭക്ഷണം, മരുന്ന്, അവശ്യസാധനങ്ങള്‍ക്ക് എന്നിവയുടെ വിതരണം, കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള സഹായം, ലോക് ഡൗണ്‍ സംവിധാനത്തിനുള്ള പിന്തുണ, ആശുപത്രികളിലും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍ പരിഹാരമാര്‍ഗങ്ങള്‍ക്ക് പിന്തുണ, മാസ്‌കുകള്‍, സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവ ഉല്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, കോവിഡ്19 വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കല്‍.

സാങ്കല്പികമായ ആശയങ്ങളല്ല വേണ്ടത്. പരീക്ഷണത്തിനുള്ള സമയമില്ലാത്തതിനാല്‍ വിശദമായ പരിഹാര മാര്‍ഗങ്ങളും ആ മാര്‍ഗങ്ങളിലേയ്ക്കും ലക്ഷ്യങ്ങളിലേയ്ക്കും എത്തുന്ന നടപടിക്രമങ്ങളുമാണ് സമര്‍പ്പിക്കേണ്ടത്. വിദഗ്ധരുടെ പാനല്‍ തെരഞ്ഞെടുക്കുന്ന എന്‍ട്രികളിന്‍മേല്‍  അനന്തര നടപടികള്‍ കെഎസ് യുഎം സ്വീകരിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ശാഖയുടെയും ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. വിശദവിവരങ്ങള്‍ക്ക്

 

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.