login
മുന്‍ ബജറ്റുകളില്‍ ശ്രീനാരായണഗുരു, ടാഗോര്‍‍, കുമാരനാശാന്‍‍, തകഴി‍, വൈലോപ്പള്ളി‍, ബാലാമണിയമ്മ, ഒഎന്‍വി, എംടി, സുഗതകുമാരി‍;ഇത്തവണ ഐസക്ക് കുട്ടികവിതകളിലേക്ക്

ബജറ്റ് പ്രസംഗത്തിന്റെ ഗൗരവും നശിപ്പിച്ച് കുട്ടിക്കളിയാക്കി എന്ന ആരോപണത്തിന് അടിവരിയിടുന്നതാണ് പ്രസംഗത്തിലെ കവിത

തിരുവനന്തപുരം:അച്ചുതാനന്ദന്‍ മന്ത്രി സഭയില്‍ ധനമന്ത്രി എന്ന നിലയിലാണ് ഡോ തോമസ് ഐസക്ക് തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. 2006 ജൂണ്‍ 23 ന്.  ബജറ്റ് പ്രസംഗത്തില്‍ സാഹിത്യം വന്നത് ഐസക്കിന്റെ  നാലാം ബജറ്റിലാണ്.

ലോകത്താകെയാകെ വിഴുങ്ങുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയേയും കേരളത്തേയും വിഴുങ്ങുമെന്ന് പറയാന്‍ തകഴിയുടെ 'കയറി'നെയാണ് 2009 ല്‍ കൂട്ടുപിടിച്ചത്.

'ഉല്പന്നങ്ങള്‍ക്ക് വിലയില്ല. കിഴക്ക് ചെറിയ റബ്ബര്‍ തോട്ടങ്ങള്‍ ഇല്ലാതായി. റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി മറ്റുകൃഷികള്‍ ചെയ്തുതുടങ്ങി. പണിക്കുവേണ്ടില്ല. വയറടയ്ക്കാന്‍ വേണ്ടി. കാച്ചിലും കപ്പയും കിഴങ്ങും നട്ടു' 1929 ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സ്വഭാവം കയറില്‍ വിവരിക്കുന്നതായാണ് ഐസക്ക് പറഞ്ഞത്. 250 കൊല്ലം മുന്‍പ് തിരുവിതാംകൂറില്‍ കണ്ടെഴുത്ത് നടത്തുന്നതു മുതല്‍ എഴുപതുകളില്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കുന്നതുവരെ സൂചിപ്പിക്കുന്ന 'കയറി'ലെ കഥ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചതും. 

2010 ലെ ബജറ്റിലെ പ്രസംഗം തുടങ്ങിയത്  

'' ചോര തുടിക്കും ചെറുകൈയുകളെ,

പേറുക വന്നീ പന്തങ്ങള്‍''  

എന്ന വൈലോപ്പിള്ളി ശ്രീധരമോനോന്റെ വരികള്‍ ഉദ്ധരിച്ചാണ്.  

2011 ല്‍ ഒ എന്‍ വി യെയാണ് കൂട്ടുപിടിച്ചത്.

' ദിനാന്ത'ത്തിലെ പാലിച്ചു  

വാഗ്ദാനമേറെ,  

യെന്നാകിലും

പാലിക്കാനുണ്ടിനിയേറെ!

എന്നു പറഞ്ഞ് തുടങ്ങിയ അച്ചുതാനന്ദന്‍ സര്‍ക്കാറിന്റെ അവസാന ബജറ്റ് അതേ കവിതയിലെ

'ദിക്കുകള്‍ മങ്ങും

ദിനാന്തത്തിലെയൊറ്റ

നക്ഷത്രമായെന്റെ

സ്വപ്‌നം ജ്വലിക്കുന്നു'

എന്ന ശകലം പാടിയാണ് അവസാനിപ്പിച്ചത്.

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അടുത്ത അഞ്ചു വര്‍ഷം തോമസ് ഐസക്കിന്റെ പാര്‍ട്ടിക്ക് അവസരം കിട്ടിയില്ല.

2016ല്‍ പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് തോമസ് ഐസക്ക് അവതരിപ്പിച്ചപ്പോള്‍ കൂട്ടു പിടിച്ചത് ശ്രീനാരായണ ഗുരുവിനെയാണ്.  

' നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല'  എന്ന ഗുരു വാക്യത്തില്‍ തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് വീണ്ടും ഒന്‍വിയുടെ ദിനാന്തം കവിതയിലെ  

' നമ്മള്‍ ജയിക്കും ജയിക്കുമൊരുദിനം

നമ്മളൊറ്റക്കല്ല നമ്മളാണീ ഭൂമി'      വരികള്‍ പാടി. 

2017 ല്‍  എം ടി വാസുദേവന്‍ നായരായിരുന്നു ബജറ്റിന്റെ തുടക്കവും ഒടുക്കവും. എം ടി യുടെ സാഹിത്യ സൃഷ്ടിയായിരുന്നില്ല. പകരം നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ നടത്തിയ പ്രസംഗ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് ഐസക്ക് വാചാലനായത്.  

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച 2018ലെ ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ സുഗതകുമാരി കവിതയാണ് വന്നത്.

' കടലമ്മ തന്‍ മാറില്‍ കളിച്ചുവളര്‍ന്നവര്‍, കരുത്തര്‍

ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും, ഞങ്ങള്‍: എന്നതായിരുന്നു ആ കവിത ശകലം.

ബാലമണിയമ്മയുടെ നവകേരളം കവിതയിലെ

വന്നുദിക്കുന്നു ഭാവനയിങ്കലിന്നൊരു നവലോകം

വിസ്ഫുരിക്കുന്നു ഭാവനയിലാ വിജ്ഞമാനിതം കേരളം' ബാലമണിയമ്മയുടെ നവകേരളം കവിതയിലെ  വരികള്‍ പാടിയാണ്അവസാനിപ്പിച്ചത്

നവോത്ഥാനം ചര്‍ച്ചയായ 2019ലെ ബജറ്റിന്റെ തുടക്കം നവോത്ഥാന കവി കുമാരനാശാനെ കൂട്ടുപിടിച്ചായിരുന്നു.

'നരനു നരനശുദ്ധ വസ്തുപോലും

ധരയില്‍ നടപ്പതു തീണ്ടലാണുപോലും

നരകം ഇവിടമാണ് ഹന്ത കഷ്ടം

ഹര ഹര ഇങ്ങനെ വല്ല നാടുവേറെയുണ്ടോ'

കുമാരനാശാന്‍ കവിത പാടി തന്നെയാണ് പ്രസംഗം നിര്‍ത്തിയതും.

'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലങ്കില്‍

മാറ്റുമതുകളീ നിങ്ങളെത്താന്‍''

പൗരത്വ ഭേദഗതി നിയമത്തെ  വമര്‍ശിച്ചു തുടങ്ങിയ കഴിഞ്ഞ വര്‍ഷത്തെ പ്രസംഗത്തിന്റെ തുടക്കത്തില്‍ ആനന്ദിന്റെ ലേഖനവും ഒടുക്കം രവീന്ദ്രനാഥ ടോഗോറിന്റെ ഗീതാഞ്ജലിയും ആയിരുന്നു

എവിടെ മനം

ഭയശൂന്യം

എ വിടെ ശീര്‍ഷമനീതം

എവിടെ സ്വതന്ത്യം ജ്ഞാനം...

ഇത്തവണയും തോമസ് ഐസക്ക് കവിതകള്‍ അവതരിപ്പിച്ചാണ് തോമസ് ഐസക്ക് പ്രസംഗ് തുടങ്ങിയതും നിര്‍ത്തിയതും. സ്‌ക്കൂള്‍ കുട്ടികളുടെ കവിതകളായിരുന്നു എന്നു മാത്രം. ആകെ 15 കുട്ടിക്കവിതകളാണ് പ്രസംഗത്തിനിടയില്‍ തിരുകികയറ്റിയത്. ബജറ്റ് പ്രസംഗത്തിന്റെ ഗൗരവും നശിപ്പിച്ച് കുട്ടിക്കളിയാക്കി എന്ന ആരോപണത്തിന് അടിവരിയിടുന്നതാണ് പ്രസംഗത്തിലെ കവിത

 

 

 

  comment

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.