login
പരിക്കിന്റെ പിടിയില്‍ ഇന്ത്യ; ജഡേജയ്ക്ക് പിന്നാലെ ബുംറയും പുറത്ത്

മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് സമനിലയൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹനുമാ വിഹാരിയും പരിക്ക് മൂലം നാലാം ടെസ്റ്റില്‍ കളിക്കില്ല.

സിഡ്‌നി: ഓസീസിനെതിരായ നാലാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് വീണ്ടും തിരിച്ചടി. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ ജസ്പ്രീത് ബുംറയും നാലാം ടെസ്റ്റില്‍ കളിക്കില്ല. വെള്ളിയാഴ്ച ബ്രിസ്ബനില്‍ നാലാം ടെസ്റ്റ് ആരംഭിക്കും.  

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ബാറ്റ് ചെയ്യുമ്പോഴാണ് പന്ത്‌കൊണ്ട് ജഡേജയുടെ വിരലിന് പരിക്കേറ്റത്. സ്‌കാനിങ്ങില്‍ വിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഈ സാചര്യത്തില്‍ ജഡേജ നാലാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങും മുമ്പ് ജഡേജ സിഡ്‌നിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണും. ഇന്ത്യയിലെത്തിയശേഷം ബെംഗളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തുടരും. മൂന്നാം ടെസ്റ്റില്‍ ജഡേജ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഓസീസിന്റെ നാലു വിക്കറ്റ് വീഴ്ത്തിയ ഈ ഓള്‍ റൗണ്ടര്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു.

മൂന്നാം ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ജസ്പ്രീത് ബുംറയുടെ വയറിന് പരിക്കേറ്റത്. നാലാം ടെസ്റ്റില്‍ ബുംറ കളിക്കില്ല. അതേസമയം ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ബുംറയുടെ സേവനം ഉണ്ടാകും.  

സീനിയര്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവരുടെ അഭാവത്തില്‍ രണ്ട് ടെസ്റ്റ് മാത്രം കളിച്ച മുഹമ്മദ സിറാജാകും നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പേസ് നിരയെ നയിക്കുക. നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍, ടി. നടരാജന്‍ എന്നീ പേസര്‍മാരും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ.  

സ്പിന്നര്‍ ആര്‍. അശ്വിനും പരിക്കിന്റെ പിടിയിലാണ്. അശ്വിനെ നാലാം ടെസ്റ്റില്‍ കളിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം എടുക്കും. അശ്വിന്‍ വിട്ടു നില്‍ക്കുകയാണെങ്കില്‍ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചേക്കും.  

മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് സമനിലയൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹനുമാ വിഹാരിയും പരിക്ക് മൂലം നാലാം ടെസ്റ്റില്‍ കളിക്കില്ല.  

നാല് മത്സരങ്ങളുള്ള ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നിലവില്‍ സമനിലയാണ്. ഇരുടീമുകളും ഓരോ ടെസ്റ്റുകളില്‍ വിജയം നേടി.

 

comment
  • Tags:

LATEST NEWS


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി


ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.