login
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ആവില്ല; യുഎസ്‍ കോണ്‍ഗ്രസ്സിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കടന്നു, വെടിവെപ്പില്‍ ഒരു മരണം

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവങ്ങള്‍. സഭ ചേരുന്നതിനിടെ കാപ്പിറ്റോള്‍ മന്ദിരത്തിന് പുറത്ത് ട്രംപിന്റെ അനുയായികള്‍ പ്രകടനമായെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ക്കുകയായിരുന്നു.

ന്യൂയോര്‍ക്ക് : നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനുള്ള യുഎസ് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്കിടെ ട്രംപ് അനുകൂലികള്‍ അതിക്രമിച്ചുകടന്നു. യുഎസ് കോണ്‍ഗ്രസ്സിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ പ്രതിഷേധിച്ചെത്തി പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. കാപ്പിറ്റോളില്‍ ട്രംപ് അനൂകൂലികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു.  

പ്രതിഷേധം ശക്തമായതോടെ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരാള്‍ക്ക് വെടിയേറ്റത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപത്തു നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവങ്ങള്‍. സഭ ചേരുന്നതിനിടെ കാപ്പിറ്റോള്‍ മന്ദിരത്തിന് പുറത്ത് ട്രംപിന്റെ അനുയായികള്‍ പ്രകടനമായെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ക്കുകയായിരുന്നു. പാര്‍ലമെന്റ് ഉടന്‍ തന്നെ അടച്ചെങ്കിലും പ്രതിഷേധക്കാര്‍ അകത്ത് കടക്കുന്നത് തടയാനായില്ല. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച സംഭവിക്കുന്നത്.

എന്നാല്‍  ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച ഡൊണാള്‍ഡ് ട്രംപ് പ്രതിഷേധക്കാരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. കലാപത്തെ തുടര്‍ന്ന് അനുകൂലികളെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കും യുട്യൂബും നീക്കം ചെയ്തു. യുഎസ് ക്യാപിറ്റോളിലെ കലാപകാരികളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തന്റെ വാദം ആവര്‍ത്തിക്കുന്നുണ്ട്. ഇത് നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന വിലയിരുത്തലിലാണ് ട്രംപിന്റെ വീഡിയോ ഫെയ്സ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചു. ട്വിറ്റര്‍ യമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12മണിക്കൂര്‍ നേരത്തേക്കാണ് നടപടി. നിയമങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ അധികൃതര്‍ താക്കീത് നല്‍കിയിട്ടുണ്ട്.  

അതിനിടെ വാഷിങ്ടണില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തിലും അക്രമങ്ങളിലും മോദി ഞെട്ടല്‍ രേഖപ്പെടുത്തി. സമാധാനപരമായ അധികാരകൈമാറ്റം തുടരണം. നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ കൊണ്ടു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കാനാവില്ലെന്ന് മോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.  

 

 

 

 

 

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.