login
കാപ്പിറ്റോള്‍ കലാപത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജേക്ക് ഏഞ്ജലി അറസ്റ്റില്‍; ട്രംപിനെ ഇംപീച്ച് ചെയ്യാനും നീക്കം

കയ്യില്‍ ആറടി നീളമുള്ള കുന്തവും അതിന്റെ തലക്കല്‍ അമേരിക്കല്‍ പതാകയും കെട്ടിവച്ചാണ് ഇയാളടക്കമുള്ള സംഘം കാപിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് ജേക്ക് ഏഞ്ജലി അതിക്രമിച്ച് കയറിയത്.

വാഷിങ്ടണ്‍ ഡിസി: കാപിറ്റോള്‍ കലാപത്തിന്റെ മുഖം ആയ ജേക്ക് ഏഞ്ജലി പിടിയില്‍. ക്യു അനോണ്‍ ഷാമന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാള്‍ യുഎസ് സെനറ്റില്‍ മുഖത്ത് ചായവും തലയില്‍ കൊമ്പുമുള്ള രോമത്തൊപ്പിയും അണിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു.  

ജേക്കബ് ആന്റണി ചാന്‍സ്‌ലി എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. കയ്യില്‍ ആറടി നീളമുള്ള കുന്തവും അതിന്റെ തലക്കല്‍ അമേരിക്കല്‍ പതാകയും കെട്ടിവച്ചാണ് ഇയാളടക്കമുള്ള സംഘം കാപിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് ജേക്ക് ഏഞ്ജലി അതിക്രമിച്ച് കയറിയത്. ആക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ എഫ്ബിഐ പൊതു ജനങ്ങളുടെ സഹായവും തേടിയതോടെയാണ് ഇയാള്‍ പിടിയിലായത്.  

ജേക്ക് ഏഞ്ജലിക്കൊപ്പം സ്പീക്കര്‍ നാന്‍സി പെലോന്‍സിയുടെ പ്രസംഗ പീഠവുമെടുത്ത് മാറ്റിയ ആളും അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെ സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ തിങ്കളാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി അറിയിച്ചു. ഇംപീച്ച്‌മെന്റ് ഒഴിവാക്കാനായി ട്രംപ് ഉടന്‍ രാജിവെയ്ക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇംപീച്ച്‌മെന്റ് കൊണ്ട് വരുന്നത് സ്ഥിതിഗതികള്‍ വഷളാക്കുവാനേ ഉപകരിക്കൂവെന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.  

കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ട് വന്നുവെങ്കിലും അന്തിമഘട്ടത്തില്‍ പരാജയപ്പെട്ടു. ജോ ബൈഡന്റെ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിനുള്ള യുഎസ് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ ട്രംപ് അനുകൂലികള്‍ സംഘടിച്ചെത്തുകയും അവിടെ കാലാപാന്തരീക്ഷം ഉടലെടുക്കുകയുമായിരുന്നു.  

 

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.