login
കോവിഡ് സമയത്ത് ആയുർവേദത്തിലൂടെ പരിചരണം -പ്രാദേശിക വർക്ക്‌ഷോപ്പ്

പരിപാടിയിൽ പങ്കെടുത്ത ഐ.എസ്.എം ആയുർ രക്ഷ ക്ലിനിക്കിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.ജി.പി.സിദ്ധി കോവിഡിനെതിരെയുള്ള ആയുർവേദ ചികിത്സക്ക് കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചതായി അറിയിച്ചു.

തിരുവനന്തപുരം: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള  തിരുവനന്തപുരത്തെ റീജിയണൽ ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ  ദേശീയ ആയുഷ് മിഷനും തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന വകുപ്പും ചേർന്ന്  'കോവിഡ് സമയത്ത് ആയുർവേദത്തിലൂടെയുള്ള പരിചരണം '  എന്ന വിഷയത്തിൽ പ്രാദേശിക വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.  

പരിപാടിയിൽ പങ്കെടുത്ത ഐ.എസ്.എം ആയുർ രക്ഷ ക്ലിനിക്കിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.ജി.പി.സിദ്ധി കോവിഡിനെതിരെയുള്ള  ആയുർവേദ ചികിത്സക്ക്  കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചതായി അറിയിച്ചു. ഇതോടെ കോവിഡ് ചികിത്സയുടെ മേഖലയിലെ ആയുർവാദചികിത്സാ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ഡോ.സിദ്ധി പറഞ്ഞു.  

ഇതുവരെ ഐ‌എസ്‌എം ആയുർ രക്ഷ ക്ലിനിക്കുകൾ ആളുകളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ മരുന്നുകൾ നൽകുന്നതിനുള്ള പദ്ധതികളായ, സ്വസ്ത്യം, സുഖായുശ്യം, പുനാർജനി, അമൃതം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ആയുർവേദം നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും കോവിഡ് 19 പോലുള്ള പകർച്ചവ്യാധി തടയാൻ  ആയുർവ്വേദ ചികിത്സ രീതിയെ നമുക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ  റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടർ ഡോ. നീതു സോന പറഞ്ഞു. റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. കെ.എ. ബീന കോവിഡ് ബാധിതയായപ്പോൾ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു.  

തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി കെ എച്ച് ലജീന സംസാരിച്ചു. ഫീൽഡ് എക്സിബിഷൻ ഓഫീസർ ശ്രീ എൽ സി പൊന്നുമോൻ ചർച്ച നിയന്ത്രിച്ചു. ജില്ലയിലെ നൂറിലധികം സിഡിപിഒകളും ഐസിഡിഎസ് സൂപ്പർവൈസർമാരും റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോയിലെയും ഏഴ് ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോകളും ഉദ്യോഗസ്ഥരും വർക്ക് ഷോപ്പിൽ പങ്കെടുത്തു.

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.