login
ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്തിയ സെയ്ഫ് അലി ഖാന്റെ വെബ്‌സീരിസ് താണ്ഡവിനെതിരേ കേസെടുത്ത് യുപി പോലീസ്‍; അറസ്റ്റുണ്ടായേക്കും

ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

മുംബൈ: ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്ന വെബ് സീരീസായ 'താണ്ഡവിന്റെ അണിയറക്കാര്‍ക്കും ആമസോണ്‍ പ്രൈമിനുമെതിരേ യുപി പോലീസ് കേസെടുത്തു.  'താണ്ഡവ്' വിവാദത്തില്‍ ആമസോണ്‍ പ്രൈമിനോട് വിശദീകരണം തേടി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം രംഗത്തെത്തിയതിനു പിന്നാലെയാണ് യുപിയില്‍ കഗേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസ്. അണിയറപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍, പ്രധാന താരങ്ങളായ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ക്കെതിരെയും കേസുണ്ട്. ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.  

മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ തരത്തിലാണ് സീരിസ് എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. അതിനാല്‍ അത് സംബന്ധമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ലഖ്‌നൗവിലെ ഹസ്ത്രഖഞ്ച് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.  

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേശകന്‍ മണി ത്രിപാഠി കേസ് ഫയല്‍ ചെയ്തതിന്റെ രേഖകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ വികാരങ്ങള്‍ വച്ച് കളിക്കുന്നതിനെ യോഗി ആദിത്യനാഥിന്റെ യുപിയില്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് താണ്ഡവിനെതിരെ ട്വിറ്ററില്‍ ബഹിഷ്‌കരണ ആഹ്വാനം രൂക്ഷമായിരുന്നു. അലി അബ്ബാസ് സഫറാണ് താണ്ഡവിന്റെസംവിധായകന്‍.നടനായ മുഹമ്മദ് സീഷന്‍ അയ്യൂബ് സ്‌റ്റേജ് പെര്‍ഫോമറായി എത്തിയ സീനില്‍ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയില്‍ വേഷം ധരിച്ചുവെന്നും ഹൈന്ദവ വികാരങ്ങളെ  വൃണപ്പെടുത്തുന്ന തരത്തിലുള്ള ഡയലോഗുകള്‍ പറഞ്ഞുവെന്നുമാണ് ആരോപണം.

 

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.