തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സിപിഎം ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. തിരുവല്ല പോലീസ് ആണ് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തത്.
കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ യുട്യൂബ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന് പോലീസിനു കൈമാറിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: