login
ഉത്സവത്തിന് ആളു കൂടിയാല്‍ കേസും പിഴയും: പ്രതിഷേധം ശക്തമാകുന്നു

കഴിഞ്ഞ ദിവസം കുപ്പണ ശ്രീ വേലായുധ മംഗലം ക്ഷേത്രത്തിലെ കൊടിയേറ്റ് നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.

കൊല്ലം: ഉത്സവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും അനുമതി നല്‍കിയെന്നത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ക്ഷേത്ര ഉത്സവങ്ങള്‍ക്ക് 20 പേരില്‍ കൂടുതല്‍ പങ്കെടുത്താല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി പോലീസും ജില്ലാ ഭരണകൂടവും രംഗത്ത്. ഇതോടെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഹൈന്ദവ സംഘടനകളും ഉത്സവ കമ്മിറ്റികളും.

കഴിഞ്ഞ ദിവസം കുപ്പണ ശ്രീ വേലായുധ മംഗലം ക്ഷേത്രത്തിലെ കൊടിയേറ്റ് നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. കലാപരിപാടികള്‍ക്ക് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മൈക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് ജില്ലാ ഭരണകൂടത്തിന്റെത്. പല ക്ഷേത്രങ്ങള്‍ക്കും ആന എഴുന്നള്ളിപ്പിനടക്കം അനുമതി നല്‍കില്ലെന്ന നിലപാടാണ് അധികാരികള്‍ക്ക്.

ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും അനുമതി തേടി എത്തുന്ന ക്ഷേത്രം ഭാരവാഹികളെ ഭയപ്പെടുത്താനും ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ക്ഷേത്രത്തിന്റെ പരിസരത്ത് പോലൂം ലൈറ്റ് ആന്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. പലയിടത്തും ലൈറ്റുകള്‍ പോലീസ് പൊട്ടിച്ചെറിയുന്ന സംഭവങ്ങളുമുണ്ട്.

 

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.