ന്യൂദല്‍ഹി: കൊറോണ പ്രതിസന്ധി കണക്കിലെടുത്ത്, സബിഎസ്ഇ 9 മുതൽ 12-ാം ക്ലാസുവരെ 30% സിലബസ് വെട്ടിക്കുറച്ചു. പ്രധാനപാഠഭാഗങ്ങളെല്ലാം നിലനിർത്തുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്കൂൾ സിലബസ് കാര്യമായി പരിഷ്കരിക്കാൻ ഒരുങ്ങുന്നത്.
പഠനഭാരവും, പഠിപ്പിക്കാൻ അധ്യാപകരുടെ മേൽ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് വ്യക്തമാക്കി. ”പ്രധാനപാഠഭാഗങ്ങളും വിഷയങ്ങളും സിലബസ്സിൽ നിലനിർത്തും. ഉപരിപഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും സിലബസ് പരിഷ്കരണം”, മന്ത്രി പറഞ്ഞു.
ഐസിഎസ്ഇയും സമാനമായ രീതിയിൽ സിബലസ് വെട്ടിക്കുറച്ചിരുന്നു. 25 ശതമാനമാണ് ഐസിഎസ്ഇ സിലബസ് വെട്ടിക്കുറച്ചത്. ഓൺലൈൻ ക്ലാസ്സുകൾ വഴി പല സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളും ക്ലാസ്സുകൾ തുടങ്ങിയെങ്കിലും ഫലപ്രദമായ രീതിയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇത് എത്തിക്കുന്നതിലുള്ള പ്രശ്നങ്ങളുള്ളതിനാലും നേരിട്ടുള്ള ക്ലാസ്സുകൾ നടത്തുന്നതിൽ ബുദ്ധിമുട്ടുള്ളതിനാലും സിലബസ് കുറയ്ക്കുന്നുവെന്നാണ് ഇരുബോർഡുകൾ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: