വാര്‍ത്ത ആധികാരികമല്ലെന്നു വ്യക്തമാക്കി ഖേദം പ്രകടിപ്പിച്ച് ചന്ദ്രിക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും അതു പിന്നീട് പിന്‍വലിച്ചു.
തിരുവനന്തപുരം: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേരുമെന്ന് മുസ്ലിം ലീഗ് ദിനപത്രം ചന്ദ്രിക. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
പ്രകാശ് കാരാട്ട് ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിട്ട് രണ്ടുവര്‍ഷം തികയുകയാണെന്നും കൃത്യമായി പറഞ്ഞാല്‍ നരേന്ദ്രമോഡി രണ്ടാം തവണ അധികാരത്തില്‍ വന്ന 2019 ജൂണ്‍ മാസം മുതല്‍ തന്നെ പ്രകാശ് കാരാട്ടിന്റെ രാഷ്ട്രീയ വനവാസവും ആരംഭിച്ചിട്ടുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. രാജ്യത്താകമാനം ലക്ഷക്കണക്കിന് ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത പൗരത്വ പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തിലും പ്രകാശ് കാരാട്ട് പങ്കെടുത്തിട്ടില്ല.
ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായിട്ടും ജെഎന്‍യു അടക്കമുള്ള പ്രമുഖ സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളെ അഭിസംബോധന ചെയ്ത രാഷ്ട്രീയ നേതാക്കളുടെ നീണ്ടനിരയില്‍ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. മുസ്ലിം ന്യൂനപക്ഷ സമുദായത്തില്‍ പെട്ട നൂറുകണക്കണക്കിന് മനുഷ്യര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ദാരുണ സംഭവത്തില്‍ കുറ്റകരമായ മൗനം പാലിച്ച ഒരേയൊരു പ്രതിപക്ഷപാര്‍ട്ടി നേതാവ് സഖാവ് പ്രകാശ് കാരാട്ട് ആയിരിക്കും. പ്രകാശ് കാരാട്ടിന്റെ സംഘ്പരിവാര്‍ വിധേയത്വം നരേന്ദ്രമോഡി അധികാരത്തില്‍ വന്ന ആദ്യഘട്ടത്തില്‍ തന്നെ പ്രകടമായിട്ടുണ്ട് എന്നതടക്കം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാരാട്ട് ബിജെപിയില്‍ ചേരുമെന്ന് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തയ്ക്കു പിന്നാലെ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ചന്ദ്രികയുടേത് ഊളത്തരമെന്ന് മുഖ്യമന്ത്രി പ്രസ് സെക്രട്ടറി പി.എം. മനോജ് ഫേസ്ബുക്കില്‍ കുറിച്ചു. ഊളത്തരം ഐ പി സിയിലുള്ള കുറ്റമല്ല. ചന്ദ്രിക സ്ഥിരം വായിക്കുന്നവന് വെറും മൂരിയായിപ്പോകുന്നതിലും കുറ്റം പറയാനൊക്കില്ല. ചന്ദ്രികയിലെഴുതുന്നവന് പത്ര വായന നിഷിദ്ധമാണെന്നും കര്‍ഷക സമരം പോലും അവന് കാണില്ലെന്നതുമാണ് വലിയ തമാശയെന്നും മനോജ്. സിപിഎമ്മില്‍ പ്രതിഷേധം ശക്തമായതോടെ വാര്‍ത്ത ചന്ദ്രിക പിന്‍വലിച്ചു. ഒപ്പം, വാര്‍ത്ത ആധികാരികമല്ലെന്നു വ്യക്തമാക്കി ഖേദം പ്രകടിപ്പിച്ച് ചന്ദ്രിക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും അതു പിന്നീട് പിന്‍വലിച്ചു.
വിജയ യാത്രയുടെ വഴിയേ...
വികസനം മുഖ്യ അജണ്ട
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്
ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്സിന് ലഭ്യമാക്കി ടിവിഎസ്
തമിഴ്നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി
ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്
കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും
ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഗണേശ രൂപം മാലയില്‍ കോര്‍ത്ത് അര്‍ധനഗ്നയായി പോപ്താരം റിഹാന; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
'മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഞാന്‍ പറയാത്ത കാര്യങ്ങള്‍'; പത്രത്തിലെ വ്യാജവാര്‍ത്തക്കെതിരെ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്
ചങ്ങലയില്‍ ബന്ധിച്ച ആര്‍എസ്എസ് വേഷധാരികള്‍;അള്ളാഹു അക്ബര്‍ വിളികളും ആക്രോശവും; മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കെതിരേ ദേശീയ മാധ്യമങ്ങള്‍(വീഡിയോ)
വന്ദ്യ വയോധികനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠനാണെന്ന് തെറ്റിദ്ധരിച്ചേക്കാം: അല്ല, മഹാനായ ഭിഷഗ്വരന് ഡോ. സി.പി. മാത്യു
രഹ്ന ഫാത്തിമക്കെതിരേ കേസ് എടുത്തെങ്കില്‍ പൃഥ്വിരാജിനെതിരേയും കേസെടുക്കണം; നടന് നഗ്നത പ്രദര്‍ശിപ്പിച്ചെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്
പ്രധാനമന്ത്രി ശുചീകരണം നടത്തുന്ന ചിത്രത്തെ ആക്ഷേപിച്ചതിന് തിരികെകിട്ടി എന്നു കരുതി ക്ഷമിക്കൂ;ശൈലജക്കെതിരായ ട്രോളിന് മറുപടിയുമായി സന്ദീപ് വാര്യര്‍