login
സര്‍ക്കാര്‍ മദ്യവില വര്‍ധിപ്പിച്ചത് ഡിസ്റ്റലറികളെ സഹായിക്കാന്‍; 200 കോടിയുടെ അഴിമതി നടത്തി, മുഖ്യമന്ത്രിക്കും, ടി.പി. രാമകൃഷ്ണനുമെതിരെ ചെന്നിത്തല

ഇഎന്‍എയുടെ വിലവര്‍ദ്ധനവിന്റെ ആനുപാതികമായല്ല സംസ്ഥാനസര്‍ക്കാര്‍ മദ്യവിലവര്‍ദ്ധിപ്പിച്ചതെന്ന് വ്യക്തമാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വര്‍ധിപ്പിച്ചത് ഡിസ്റ്റലറി ഉടമകളെ സഹായിക്കാന്‍. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി ടി.പി. രാമകൃഷ്ണനും എതിരെ രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. 

മദ്യനിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് മദ്യവില വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാരും, എക്സൈസ് വകുപ്പും വിശദീകരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇതെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമാകും.  

എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില 34 രൂപ ആയിരുന്ന സന്ദര്‍ഭത്തില്‍ പോലും 2012 ല്‍ 400 രൂപയില്‍ താഴെ വരുന്ന മദ്യത്തിന് 6% വും, അതിന് മുകളില്‍ വരുന്ന മദ്യത്തില്‍ 4% വും മാത്രമേ വിലവര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടൊള്ളൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ട് തവണയാണ് മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത്.  

2016 - 17 ല്‍ ഇഎന്‍എയുടെ വില 47/ രൂപയായിരുന്ന സന്ദര്‍ഭത്തില്‍ 7ശതമാനം,  2020-21 ല്‍ ഇഎന്‍എയുടെ വില 58/ രൂപയായി ഉയര്‍ന്ന സന്ദര്‍ഭത്തില്‍ വീണ്ടും 7ശതമാനവുമാണ് ഈ സര്‍ക്കാര്‍ മദ്യത്തിന്റെ വിലവര്‍ദ്ധിപ്പിച്ചത്. ഈ കണക്കുകളില്‍ നിന്നുതന്നെ ഇഎന്‍എയുടെ വിലവര്‍ദ്ധനവിന്റെ ആനുപാതികമായല്ല സംസ്ഥാനസര്‍ക്കാര്‍ മദ്യവിലവര്‍ദ്ധിപ്പിച്ചതെന്ന് വ്യക്തമാണ്.

വ്യക്തമായ മാനദണ്ഡങ്ങളുടേയോ, പഠനറിപ്പോര്‍ട്ടിന്റേയോ അടിസ്ഥാനത്തിലല്ല ഇപ്പോള്‍ നടത്തിയിട്ടുള്ള ഈ വിലവര്‍ധനവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഡിസ്റ്റലറി ഉടമകളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കരിന്റെ ഈ നടപടി. 20 ലക്ഷം കെയ്സ് മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന് സ്വകാര്യ ഡിസ്റ്റലറികളും, മദ്യകമ്പനികളും ഒരു മാസം സപ്ലൈചെയ്യുന്നത്. ഒരു കെയ്സ് മദ്യത്തിന് 700 അടിസ്ഥാനവിലയാക്കി കണക്കാക്കിയാല്‍ തന്നെ 140 കോടി രൂപയുടെ വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് എല്ലാ മാസവും ലഭിക്കുന്നത്. ഒരു വര്‍ഷത്തെ ബിസിനസ്സ് ഏകദേശം 1680 കോടി രൂപ വരും.  

കേരളത്തിലെ മദ്യവിതരണത്തിന്റെ ബഹുഭൂരിഭാഗവും ഏതാനും ചില വന്‍കിട കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്.  വന്‍കിട മദ്യകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് എന്ന് ഒറ്റ കമ്പനി മാത്രം കേരളത്തില്‍ ബെവറേജസ് കോര്‍പ്പറേഷനാവശ്യമായ മദ്യത്തിന്റെ 33% ശതമാനം സപ്ലൈചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് തവണ മദ്യവില വിലവര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഏകദേശം 200 കോടിയിലധികം രൂപയുടെ അധികവരുമാണ് ഡിസ്റ്റലറി മുതലാളിമാര്‍ക്ക് അനര്‍ഹമായി ലഭിച്ചത്. 

ബീവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലവര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നെതങ്കിലും ആ വിശദീകരണം നിലവിലുള്ള കണക്കുകളുമായും, ഇഎന്‍എ റേറ്റുകളുമായും ഇതിന് പൊരുത്തക്കേടുകള്‍ ഉണ്ടെന്നും രമേശ് ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ട്.  

 

 

 

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.