login
പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം; മുഖ്യമന്ത്രിയുടെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ബിജെപി അംഗം മാത്രം

മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരിപാടി 11.30ന് ആരംഭിച്ച് അര മണിക്കൂര്‍ ആയപ്പോഴാണ് ഇടതുമുന്നണി അംഗം എത്തിയത്.

ആലപ്പുഴ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണ്‍ലൈന്‍ സും മിറ്റിഗില്‍ ബിജെപി പ്രതിനിധി ആദ്യാവസാനം പങ്കെടുത്തത് സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാവുന്നു. രാവിലെ 11.30 ന് ആരംഭിക്കുമെന്ന് മുന്‍ക്കുട്ടി അറിയിപ്പ് ഉണ്ടായിരുന്നിട്ടും ഇടതു- വലതു സഹകരണമുന്നണി ഭരിക്കുന്ന ചെന്നിത്തല ത്യപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗം ഗോപന്‍ ചെന്നിത്തല മാത്രമാണ് കൃത്യസമയത്ത് എത്തി പരിപാടിയില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരിപാടി 11.30ന് ആരംഭിച്ച് അര മണിക്കൂര്‍ ആയപ്പോഴാണ്  ഇടതുമുന്നണി അംഗം എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്റ് ഉള്‍പ്പെടയുള്ള മറ്റ് ഇടത് അംഗങ്ങള്‍  എത്തിയപ്പോള്‍ സമയം 12.10.  യുഡിഎഫ് അംഗങ്ങള്‍ എത്തിയതുമില്ല.  

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ സന്ദേശം. വ്യത്യസ്ത രാഷ്ട്രിയ മുന്നണിയാണെങ്കിലും ബിജെപി പ്രതിനിധി കൃത്യസമയത്ത് എത്തി ആദ്യാവസാനം പങ്കെടുത്തത് മറ്റ് രാഷ്ട്രിയപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാക്കിയിരിക്കുയാണ്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് യുഡിഎഫ് പിന്തുണയോടെ എല്‍ഡി എഫ് ആണ്് ഭരിക്കുന്നത്. ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനാണ് ഇവിടെ ഇരുവരും രഹസ്യബന്ധം മറനീക്കി പുറത്ത് വന്നത്.

 

 

comment
  • Tags:

LATEST NEWS


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്


ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്‌സിന്‍ സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല


ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു


നെല്ലിയാമ്പതിയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു; അപകടം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.