login
ചൈനയും കമ്യൂണിസ്റ്റുകാരും

ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല എന്നു പറഞ്ഞപ്പോള്‍ എന്തൊരെതിര്‍പ്പായിരുന്നു സിപിഎമ്മിന്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്യ സുരക്ഷയെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ അതിനെതിരായി ശത്രുരാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുന്നത് ദേശസ്‌നേഹമല്ല. സ്വന്തം നാടിനേക്കാള്‍ കൂറ് വൈദേശിക നാടിനോടാണ് ഉള്ളത്-അതെന്തിന്റെ പേരിലായാലും ദേശസ്‌നേഹിക്കു ചേര്‍ന്നതല്ല. കമ്യൂണിസ്റ്റുകാര്‍ എന്നും ചൈനക്കുവേണ്ടി വാദിക്കുന്നവരാണ്.

മാവോ സെ തൂങ്ങിനൊപ്പം ഇഎംഎസ് നമ്പൂതിരിപ്പാട്‌

1962-ല്‍ ചൈന, ഇന്ത്യയെ അപ്രതീക്ഷിതമായി ആക്രമിച്ചു. അതിര്‍ത്തി തര്‍ക്കമാണ് കാരണമായി അന്നും പറഞ്ഞത്. അന്ന് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് ''അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന ഭൂമി'' എന്ന് പ്രസിദ്ധമായ (കുപ്രസിദ്ധമായ) പ്രയോഗം നടത്തി. കമ്യൂണിസ്റ്റുകാരെ അന്ന് സംശയദൃഷ്ടിയോടെയാണ് രാജ്യവും ഭരണകൂടങ്ങളും നോക്കിക്കണ്ടത്. സിപിഎമ്മിനെ പ്രത്യേകിച്ച്. ഇന്ത്യയോട് സൗഹൃദം പുലര്‍ത്തിയിരുന്ന സോവിയറ്റു റഷ്യ സാഹോദര്യം കാരണമായി കാണിച്ച് ചൈനയെ എതിര്‍ത്തുമില്ല. ഇതിന്റെ എല്ലാം ഫലമായി 62-ല്‍ ഇന്ത്യ, ചൈനയ്ക്ക് മുന്നില്‍ നാണംകെട്ടു. നെഹ്‌റുവിന്റെ നയവൈകല്യം മൂലമാണ് ഈ പരാജയം ഉണ്ടായത്. എന്തായാലും ചൈനയുടെ ഈ ആക്രമണം പലതരത്തില്‍ പ്രതിഫലിച്ചു. അന്നുവരെ ആര്‍എസ്എസിനെ ശത്രുതാ മനോഭാവത്തോടെ കണ്ടിരുന്ന പണ്ഡിറ്റ് നെഹ്‌റു ചൈനീസ് ആക്രമണ സമയത്ത് ആര്‍എസ്എസ് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും സൈനികര്‍ക്കു നല്‍കിയ പിന്തുണയും കണ്ട് തന്റെ അഭിപ്രായം മാറ്റി ഇന്ത്യന്‍ സൈന്യത്തെപ്പോലെ തന്നെ രാജ്യത്തെ രക്ഷിക്കാന്‍ ആര്‍എസ്എസ് വേണം എന്നദ്ദേഹം മനസ്സിലാക്കി. അതിന്റെ പ്രത്യക്ഷോദാഹരണമാണ് പിന്നീട് നടന്ന റിപ്പബ്ലിക് ദിന പരേഡിന് ദല്‍ഹിയിലും സംസ്ഥാനങ്ങളിലും സൈനികരോടൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരേയും യൂണിഫോമോടുകൂടി അണിനിരത്തുവാന്‍ അദ്ദേഹം തീരുമാനിച്ചത്. സൈന്യത്തോടൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരെ  അണിനിരത്തുന്നതിന്റെ സന്ദേശം വ്യക്തമാണ്. അങ്ങനെ നെഹ്‌റു തന്റെ തെറ്റ് തിരുത്തി.

എന്നാല്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് കമ്യൂണിസ്റ്റുകാര്‍ ഇതുവരെ തിരുത്തിയിട്ടില്ല. ചൈനയ്ക്ക് സ്തുതിപാടുന്നതില്‍ ഇന്നവര്‍ ഉറച്ചുനില്‍ക്കുന്നു. ചൈനയെപ്പറ്റി ആരാധനയോടെ മാത്രമാണ് കമ്യൂണിസ്റ്റുകാര്‍ പറയാറുള്ളത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച, സൈനിക ശക്തി ഇവയെല്ലാം തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന ഭാവമാണ് അവര്‍ക്കുള്ളത്. ചൈന അണുപരീക്ഷണം നടത്തുമ്പോഴോ ആണവായുധങ്ങള്‍ ഉണ്ടാക്കുമ്പോഴോ അവര്‍ക്കൊരു എതിര്‍പ്പുമില്ല. സാമ്രാജ്യത്വ-മുതലാളിത്ത ശക്തികള്‍ക്കെതിരായി അതാവശ്യമാണെന്ന് അവര്‍ ന്യായീകരിക്കുന്നു. എന്നാല്‍ പൊഖ്‌റാനില്‍ ഇന്ത്യ അണുസ്‌ഫോടനം നടത്തിയപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ സിപിഎം മുന്നിലുണ്ടായിരുന്നു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ അതിന്റെ പേരില്‍ അന്ന് ചോദ്യം ചെയ്തു.  

ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല എന്നു പറഞ്ഞപ്പോള്‍ എന്തൊരെതിര്‍പ്പായിരുന്നു സിപിഎമ്മിന്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്യ സുരക്ഷയെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ അതിനെതിരായി ശത്രുരാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുന്നത് ദേശസ്‌നേഹമല്ല. സ്വന്തം നാടിനേക്കാള്‍ കൂറ് വൈദേശിക നാടിനോടാണ് ഉള്ളത്-അതെന്തിന്റെ പേരിലായാലും ദേശസ്‌നേഹിക്കു ചേര്‍ന്നതല്ല. കമ്യൂണിസ്റ്റുകാര്‍ എന്നും ചൈനക്കുവേണ്ടി വാദിക്കുന്നവരാണ്.

ഇന്നിപ്പോള്‍ ചൈനയുടെ കൈവശം ഉള്ളതിന്റെ പകുതി മാത്രം ആണവായുധങ്ങളാണ് ഭാരതത്തിനുള്ളത്. കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത് സ്വീകരിച്ചിരുന്നുവെങ്കില്‍ ഭാരതം സുരക്ഷയ്ക്ക് കഴിവില്ലാത്തവരാകുമായിരുന്നു. ആണവശേഷി ഭാരതത്തിനുകൂടി ഉള്ളതുകൊണ്ടാണ്, ഭാരതത്തെ ആക്രമിക്കാന്‍ ചൈന വിമുഖത കാണിക്കുന്നത്.

ഒരു നാടിന്റെ ഭരണകൂടം അയല്‍പക്കത്തുള്ള രാജ്യങ്ങളെക്കാള്‍ ദുര്‍ബലമായിരുന്നാല്‍ പ്രബലരായ അയല്‍പക്ക രാജ്യം ആക്രമിച്ച് കീഴടക്കാന്‍ ശ്രമിക്കും എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ഇതു തിരിച്ചറിഞ്ഞ് ആയുധത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചറിന്റെയും വളര്‍ച്ചയുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നു എന്നതാണ് മോദി സര്‍ക്കാരിന്റെ വിജയം. ചൈന ഇന്ത്യയെ കീഴ്‌പ്പെടുത്തി അവരുടെ ഭരണം ഉറപ്പിക്കണം എന്നതാണ് കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ സ്വപ്‌നം കാണുന്നത്. അതുകൊണ്ടാണ് എല്ലാ ബജറ്റിലും പ്രതിരോധത്തിനായി നീക്കിവയ്ക്കുന്ന തുക പാഴ്‌ച്ചെലവാണെന്നും പാവപ്പെട്ടവരുടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അത് ഉപയോഗിക്കേണ്ടതാണെന്നും അവര്‍ പറയാറുള്ളത്. എന്നാല്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെല്ലാം വന്‍ തുകകള്‍ രാജ്യരക്ഷയ്ക്കായി നീക്കിവയ്ക്കുന്നതിനെ ഇവരെതിര്‍ക്കാറുമില്ല. ലോകത്ത് സൈനിക ശക്തി കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ ഉണ്ടാകാവൂ എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നില്‍. ഇന്ത്യയുടെ പ്രതിരോധച്ചെലവിന്റെ ഏകദേശം മൂന്നിരട്ടിവരും ചൈനയുടെ പ്രതിരോധ ബജറ്റ് തുക. ഇന്ത്യയെ സൈനികമായി തളര്‍ത്തി ചൈനയുടെ വിജയം ഉറപ്പിക്കലാണ് ഇതുമൂലം ഉണ്ടാവുക.

ഇന്ത്യക്കെതിരായി പ്രചാരണം നടത്തുകയും ചൈനയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ദേശവിരുദ്ധ സമീപനമാണ് കമ്യൂണിസ്റ്റുകാരുടേത്. ഇന്ത്യാ-ചൈന അതിര്‍ത്തി ഇല്ല ഒരു വര മാത്രമാണ് ഉള്ളതെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പറയുന്നു. അതുകൊണ്ട് അതിര്‍ത്തിയിലെ സ്ഥലങ്ങള്‍ക്കുവേണ്ടി പുകിലുണ്ടാക്കണ്ട എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. എന്നാല്‍ ഇക്കാര്യം ചൈനയോട് പറയാന്‍ അദ്ദേഹം തയ്യാറാവുമോ? ജനങ്ങളുടെ മനോവീര്യത്തെയും ധാരണയെയും തകര്‍ത്ത്  ചൈനീസ് പക്ഷപാതിത്വം കൊണ്ടുവരികയാണ് കമ്യൂണിസ്റ്റുകാരുടെ ഉദ്ദേശ്യം.

ഏതായാലും കമ്യൂണിസ്റ്റുകാരുടെ ഉപദേശത്തിനും വിമര്‍ശനത്തിനും വഴങ്ങുന്ന സര്‍ക്കാരല്ല മോദി സര്‍ക്കാര്‍. ചൈനയ്ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. അദ്ദേഹത്തൊടൊപ്പമാണ് ഭാരതം എന്നതിന് സംശയമില്ല. പണ്ഡിറ്റ് നെഹ്‌റു 1962-ല്‍ ആര്‍എസ്എസിനെ അംഗീകരിച്ച് കമ്യൂണിസ്റ്റുകാരെ തള്ളിക്കളഞ്ഞു. രാഷ്ട്ര സ്‌നേഹികള്‍ ഇന്ന് വീണ്ടും അതുതന്നെ ചെയ്യും.

comment

LATEST NEWS


ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.