login
കര്‍ഷക സമരത്തിനു പിന്നില്‍ ചൈന: കര്‍ണാടകയിലെ ഐഫോണ്‍ കമ്പനിയില്‍ കമ്മ്യൂണിസ്റ്റ് ആക്രമണം; ചൈനയുടെ ഔദ്യോഗിക മാധ്യമത്തില്‍ ഉടന്‍ വന്‍ വാര്‍ത്ത

അക്രമം നടന്ന് മിനിട്ടുകള്‍ക്കകം കമ്മ്യൂണിസ്റ്റ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ല്‍, ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പ് എന്ന രീതിയില്‍ വാര്‍ത്ത വന്നു

തിരുവനന്തപുരം: കര്‍ഷക സമരത്തിനു പിന്നിലെ ചൈനീസ് താല്‍പര്യം തുറന്നുകാട്ടി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജിതിന്‍ കെ ജേക്കബ്. സമരങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ ഗൂഢാലോചന നടക്കുന്നത് വ്യക്തമാക്കി ജിതിന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. കര്‍ണാടകയിലെ iPhone manufacturing യൂണിറ്റ് ആയ Wistron കമ്മ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തില്‍ അക്രമിച്ചതുള്‍പ്പെടെ തെളിവാക്കിയാണ് നിതിന്റെ വിശദീകരണം.

Facebook Post: https://www.facebook.com/jithinjacob.jacob/posts/3493803847356062

CAA കലാപത്തിന് 100 കോടി കള്ളപ്പണം ഒഴുക്കി എങ്കില്‍ ഇത്തവണ അതില്‍ കൂടുതല്‍ ആണ്. രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് - ജിഹാദി- നീല മാധ്യമ കൂട്ടുകെട്ടിന് സാമ്പത്തീക സഹായം കിട്ടുന്നത് ചൈനയില്‍ നിന്നാണ്. ഇന്ത്യയുടെ ശക്തമായ തിരിച്ചടി മൂലം ഏറ്റവും ക്ളേശിക്കുന്നത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നിലവിലുള്ള ചൈനയാണ്.

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍കിട രാജ്യാന്താര കമ്പനികള്‍ നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതും, Make In India പദ്ധതി വഴി ഇന്ത്യ ലോകത്തിന്റെ manufacturing ഹബ് ആയി മാറുന്നതും തടയുകയാണ് ലക്ഷ്യം.

ഈയിടെ കര്‍ണാടകയിലെ iPhone manufacturing യൂണിറ്റ് ആയ Wistron ആക്രമിച്ചത് കമ്മ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിലാണ്. പുറത്ത് നിന്നെത്തിയ സംഘമാണ് വലിയ രീതിയിലുള്ള അക്രമം അഴിച്ചുവിട്ടതും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതും.

അക്രമം നടന്ന് മിനിട്ടുകള്‍ക്കകം കമ്മ്യൂണിസ്റ്റ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ല്‍ വാര്‍ത്ത വന്നു, ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പ് എന്ന രീതിയില്‍. അവര്‍ വാര്‍ത്തയില്‍ പറയുന്നത് ഇന്ത്യയുടെ Economic & social stability is under threat എന്ന്. അതായത് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നടന്നത്. ആ വാര്‍ത്ത പരമാവധി ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടതൊക്കെ അവര്‍ ചെയ്യുകയും ചെയ്തു.

അംബാനിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സമരം ചെയ്യുന്ന 'കര്‍ഷകരും', കമ്മ്യൂണിസ്റ്റ് - ജിഹാദി കൂട്ടുകെട്ടും. യുസഫ് അലി കശ്മീരില്‍ നിന്ന് കര്‍ഷകരില്‍ നിന്ന് ടണ്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ വാങ്ങി കച്ചവടം നടത്തുന്നു, ഇന്ത്യയിയിലും വിദേശത്തും ആയിരക്കണക്കിന് കോടി രൂപയുടെ വ്യവ്യസായം നടത്തുന്നു. പക്ഷെ സമരം അംബാനിക്കെതിരെ മാത്രം. ഈ ഇരട്ടത്താപ്പിന്റെ കാരണം മുകേഷ് അംബാനിയുടെ രണ്ട് സ്റ്റേസ്‌മെന്റ്‌സ് ആണ്. ''Reliance Jio doens't have a single Chinese component''. രണ്ടാമതായി അദ്ദേഹം അമേരിക്കന്‍ പ്രെസിഡന്റിനോട് പറഞ്ഞ കാര്യങ്ങള്‍. അതായത് ''We're going to do 5G. We're the only network in the world that doens't have a single Chinese component.'

ഐ ഫോണ്‍ നിര്‍മാണ യൂണിറ്റിലെ ആക്രമണം നിസാര തൊഴില്‍ പ്രശ്‌നല്ല. പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ട്. ഇന്ത്യ നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ല എന്ന് കാണിക്കാനുള്ള ഗൂഢാലോചനയാണ്. ഇനിയും വ്യവസായ സ്ഥാപനങ്ങളെ ആക്രമിച്ചേക്കും, കര്‍ഷകരെയും, തൊഴിലാളികളെയും കലാപത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കും. രാജ്യം കനത്ത ജാഗ്രത പാലിക്കുക തന്നെ വേണം.

  comment

  LATEST NEWS


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കം; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍


  വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം


  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


  ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


  ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


  ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


  'നരഭാരതി'യുടെ സങ്കീര്‍ത്തനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.