login
അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് ഇന്ത്യ തിരിച്ചടിച്ചതായി റിപ്പോര്‍ട്ട്; ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഷിജിന്‍പിങ് അസ്വസ്ഥനെന്ന് ചൈനീസ് മാധ്യമങ്ങള്‍

ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളുടേയും സൈനിക ഉന്നതതല പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകളും നടത്തിയിരുന്നു

ബീജിങ് : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതായി ചൈന. അതിര്‍ത്തിയില്‍ പ്രകോപനപരമായി പെരുമാറിയ ചൈനീസ് സൈനികര്‍ക്ക് നേരെ ഇന്ത്യ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ പടിഞ്ഞാറന്‍ മേഖല സൈനിക വക്താവ് ഷാങ് ഷുയിയാണ് ഇക്കാര്യം അറിയിച്ചത്.  

വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയിലെ ചൈനീസ് ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ചൈനയുടെ കടന്നുകയറ്റ ശ്രമം ഇന്ത്യ ചെറുത്തുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രദേശത്തെ നിയന്ത്രണം കൈക്കലാക്കാന്‍ ചൈന ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വെടിവെപ്പുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ചൈനയുടെ പ്രകോപനപരമായ നീക്കങ്ങള്‍ക്ക് ഇത് കര്‍ശ്ശന താക്കീതാണ് നല്‍കിയിരിക്കുന്നത്.  

നേരത്തെ പാങ്ങോങ്ങില്‍ ചൈനീസ് സൈനികര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതും ഇന്ത്യ തടഞ്ഞിരുന്നു. ഈ സംഭവം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തും നിന്നും അത്തരത്തിലൊരു പ്രത്യാക്രമണം ചൈനയൊട്ടും പ്രതീക്ഷിച്ചതല്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

ഫിംഗര്‍ ഏരിയ ഉള്‍പ്പെടെ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രില്‍ മുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളുടേയും സൈനിക ഉന്നതതല പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകളും നടത്തിയിരുന്നു. ഇത് കൂടാതെ ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് മന്ത്രിയും ഇതുസംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തിയിരുന്നു.  

 

 

 

 

comment

LATEST NEWS


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍


സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്


കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്റ്റര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി


പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധം; കേന്ദ്രമന്ത്രി വി. മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ക്ലീന്‍ ചിറ്റ്


ശൗര്യം, പൃഥ്വി, അഗ്നി, രുദ്രം; 45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍; ലോകത്തെ ഞെട്ടിച്ച് ഇന്ത്യ


ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനുള്ള തന്ത്രം സ്വപ്‌നയുടേത്; ഒരു കിലോയ്ക്ക് 1000 യുഎസ് ഡോളര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടെന്നും സന്ദീപ്


ചികിത്സ നല്‍കുന്നതില്‍ വീഴ്ച: ഓഡിയോ സന്ദേശം പുറത്തായതിലും, ഡോ. നജ്മയ്‌ക്കെതിരേയും അന്വേഷണം നടത്തും; ഡിഎംഇ ജീവനക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി


മലയാളി ഡോക്ടര്‍ രേഖാ മേനോന് ന്യൂജഴ്സി അസംബ്ലിയുടെ ആദരവ്, വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.