ഇന്ത്യയുമായി മാത്രമല്ല ഇരുപതിലേറെ രാജ്യങ്ങളുമായി ചൈനക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്.
ഇന്ത്യ
1 ലഡാക്കിലെ അക്സായി ചിന്നില്‍ 38,000 ചതുരശ്ര കിലോമീറ്റര്‍ ചൈനയുടെ കൈവശം
2 പാക്കധിനിവേശ കശ്മീരിലെ ഷക്സ്ഗാം വാലിയില്‍, 5180 ചതുരശ്ര കിലോമീറ്റര്‍ 1963 ലെ ഇന്ത്യാ ചൈന കരാറിന്റെ ഭാഗമായി തട്ടിയെടുത്തു.
3 അരുണാചല്‍പ്രദേശിലെ 90,000 ചതുരശ്ര കിലോമീറ്റര്‍ തങ്ങളുടെയെന്ന് ചൈനയുടെ വാദം
നേപ്പാള്‍
1 1792 ല്‍ നേപ്പാളുമായി ചൈന യുദ്ധം നടത്തിയിരുന്നു. അന്നു മുതല്‍ തങ്ങളുടെ പല മേഖലകളും നേപ്പാള്‍ സ്വന്തമാക്കിയെന്നാണ് ചൈനയുടെ വാദം. ഈ പ്രദേശങ്ങള്‍ ടിബറ്റിലായിരുന്നുവെന്നും ടിബറ്റ് തങ്ങളുടേതായതിനാല്‍ ഈ സ്ഥലങ്ങളും തങ്ങളുടെയാണെന്നാണ് ചൈന പറയുന്നത്. നിലവില്‍ റോഡു പണിയുടെ’ പേരിലിപ്പോള്‍ 35 ഹെക്ടര്‍ ഭൂമി ചൈന കയ്യടക്കിയിട്ടുമുണ്ട്.
ഭൂട്ടാന്
1 കിഴക്കന്‍ ഭൂട്ടാനിലെ സാക്തെങ്ങ് വന്യമൃഗ സംരക്ഷണ കേന്ദ്രം തങ്ങളുടേതാണെന്നാണ് ചൈനയുടെ പുതിയ വാദം. ഭൂട്ടാന്റെ പക്കലുള്ള ധോക്ലാം പസാംലങ്ങ്, ഝക്കര്‍ ലങ്ങ് എന്നീ പ്രദേശങ്ങളും തര്‍ക്ക ഭൂമി.
ടിബറ്റ്
13-ാം നൂറ്റാണ്ടു മുതല്ക്കേ ടിബറ്റ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈന പറയുന്നത്. ഇതിനു പുറമേ ടിബറ്റിന്റെ 12.28 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചുവച്ചിരിക്കുകയാണ്.
വിയറ്റ്നാം
മിങ്ങ് രാജവംശത്തിന്റെ കാലം മുതല്‍ക്കെ(1368 മുതല്‍ 1644 വരെ) വിയറ്റ്നാമിന്റെ നല്ലൊരു പങ്കും തങ്ങളുടേതാണെന്നാണ് ചൈന പറയുന്നത്. ഇതിനു പുറമേ തെക്കന്‍ ചൈന കടലിലെ മകഌസ് ഫീല്‍ഡ് ബാങ്ക്, പരാസെല്‍ ദ്വീപുകളും തങ്ങളുടേതാണെന്നും ചൈന അവകാശപ്പെടുന്നു.
ബ്രൂണായ്
തെക്കന്‍ ചൈനക്കടലിലെ സ്പ്രാറ്റ്ലി ദ്വീപിനെച്ചൊല്ലിയും അവകാശ വാദം
തയ്വാന്
ടിബറ്റു പോലെ തെയ്വാനെന്ന രാജ്യം തന്നെ തങ്ങളുടേതാണെന്നാണ് വാദം. തെക്കന്‍ ചൈനാക്കടലിലെ സ്കാര്‍ബറോ ഷോളും തെയ്വാന്റെ ഭാഗത്തുള്ള തെക്കന്‍ ചൈനക്കടലും തങ്ങളുടെയെന്നും ചൈന.
ജപ്പാന്
സെങ്കാവു ദ്വീപും ജപ്പാന്റെ സമീപത്തുള്ള കിഴക്കന്‍ ചൈനക്കടലും തങ്ങളുടെയെന്ന് ചൈന.
ഉത്തര കൊറിയ
ബക്ഡു മലനിരയും ജിയാണ്ടോയും തങ്ങളുടെതെന്നും ചൈന. ഉത്തര കൊറിയ തന്നെ ചരിത്രപരമായി തങ്ങളുടെതെന്നാണ് അവര്‍ പറയുന്നത്.
ദക്ഷിണ കൊറിയ
ചരിത്രപരമായി തങ്ങളുടെ ഭാഗമെന്ന് ചൈന. ദക്ഷിണ കൊറിയ അടക്കമുള്ള കിഴക്കന്‍ ചൈനാക്കടലും തങ്ങളുടെയെന്നും അവകാശവാദം
റഷ്യ
റഷ്യയുടെ കൈവശമുള്ള 1,60,000 ചതുരശ്ര കിലോമീറ്റര്‍ തങ്ങളുടെയെന്നും ചൈന.
കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍
കസാക്കിസ്ഥാനുമായും അതിര്‍ത്തി തര്‍ക്കം. കിര്‍ഗിസ്ഥാന്റെ പല ഭാഗങ്ങളിലും ചൈനക്ക് അവകാശം, താജിക്കിസ്ഥാന്‍ ചരിത്രപരമായി തങ്ങളുടേത്.
അഫ്ഗാനിസ്ഥാന്
63 ലെ കരാര്‍ അവഗണിച്ച്, അഫ്ഗാനിസ്ഥാനിലെ ബഡാക്ഷാന്‍ മേഖല ഇന്നും ചൈന കൈവശപ്പെടുത്തിവച്ചിരിക്കുന്നു.
കംബോഡിയ, ലാവോസ്, മ്യാന്മര്, മംഗോളിയ എന്നീ രാജ്യങ്ങളുടെ പല ഭാഗങ്ങളിലും ചൈന അവകാശ വാദം ഉന്നയിക്കുന്നുണ്ട്.
ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുമായി തെക്കന്‍ ചൈനക്കടലിനെച്ചൊല്ലിയും തര്‍ക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: