login
വായ്പ നല്‍കാന്‍ ചൈനീസ് ആപ്; ആപ്പിലായി നിരവധി ഇന്ത്യക്കാര്‍; ആറ് ചൈനക്കാര്‍ അറസ്റ്റില്‍

കോവിഡ് 19ന്റെ വരവോടെ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നീങ്ങിയ കുടുംബങ്ങളെയാണ് വായ്പാകെണിയൊരുക്കി ഇത്തരം ചൈനീസ്ഓണ്‍ലൈന്‍ ആപുകള്‍ കുടുക്കുന്നത്. കോവിഡ് ബാധയെതുടര്‍ന്ന് ശമ്പളം വെട്ടിച്ചുരുക്കിയതും ക്രെഡിറ്റ് കാര്‍ഡുകള്‍ വായ്പാ പരിധി കുറച്ചതും തൊഴില്‍ നഷ്ടപ്പെട്ടതും നിരവിധി പേരെ ഇത്തരം ഓണ്‍ലൈന്‍ വായ്പ ആപുകളിലേക്ക് അടുപ്പിക്കുകയായിരുന്നു. കൊള്ളപ്പലിശ ഈടാക്കിയാണ് ഇത്തരം കമ്പനികള്‍ വായ്പകള്‍ നല്‍കുന്നത്.

ന്യൂദല്‍ഹി: ചൈനയില്‍ നിന്നും കൊള്ളപ്പലിശയ്ക്ക് വായ്പകള്‍ ഓണ്‍ലൈനായി വാഗ്ദാനം ചെയ്യുന്ന നൂറുകണക്കിന് അനധികൃത 'ആപു'കളില്‍ കുടുങ്ങി ഇന്ത്യക്കാര്‍. പലരും വായ്പയെടുത്ത് കുടുങ്ങി തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യയും പരാതിപ്പെടലും തുടങ്ങിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആറ് ചൈനക്കാരുള്‍പ്പെടെ 30 പേര്‍ പൊലീസ് പിടിയിലായി.ഇതില്‍ ചൈനക്കാരിയായ ഒരു യുവതിയും ഉള്‍പ്പെടും. രണ്ട് ചൈനക്കാരെ ബാംഗ്ലൂരില്‍ നിന്ന് ചെന്നൈ പൊലീസും നാല് ചൈനക്കാരെ സൈബരാബാദ് പൊലീസുമാണ് പിടികൂടിയത്.

ബംഗളൂരു, ദില്ലി, ഹൈദരാബാദ്, ചെന്നൈ, മുംബൈ, ഗുരുഗ്രാം തുടങ്ങി ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും ഇത്തരം അനധികൃത ചൈനീസ് ഓണ്‍ലൈന്‍ വായ്പാ ആപുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

അയ്യായിരം രൂപ വായ്പയെടുത്ത ചെന്നൈ സ്വദേശി ഗണേശന്റെ കടം കുറച്ചുനാളുകള്‍ക്കുള്ളില്‍ 4.5 ലക്ഷമായി വര്‍ധിച്ചതോടെയാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്. 5,000 രൂപ വായ്പയെടുത്ത ഗണേശന്‍ തിരിച്ചടക്കാന്‍ പറ്റാതായപ്പോള്‍ മറ്റൊരു ആപില്‍ നിന്നും കടമെടുത്തു. ഈ കടമടക്കാന്‍ അടുത്ത ആപിലേക്ക്. അങ്ങിനെ കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ 45ഓളം ചൈനീസ് വായ്പാ ആപ് കമ്പനികളില്‍ നിന്നായി ഗണേശന് വായ്പ എടുക്കേണ്ടതായി വന്നു. അപ്പോഴേക്കും മുതലും പലിശയമുടക്കം ഗണേശന്റെ വായ്പതിരിച്ചടവ് 4.5 ലക്ഷമായി ഉയര്‍ന്നു. തുടര്‍ന്ന് ആപ് കമ്പനികളില്‍ നിന്നും ഭീഷണി മെസ്സേജുകളും ഫോണ്‍വിളികളും എത്തിത്തുടങ്ങി. ഇതെല്ലാം ചൈനക്കാര്‍ നിയോഗിക്കുന്ന ഇന്ത്യക്കാര്‍ നടത്തുന്ന കാള്‍ സെന്ററുകളില്‍ നിന്നാണ് എത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഗത്യന്തരമില്ലാതെ ഗണേശന്‍ പൊലീസിനെ സമീപിച്ചു. ഒടുവില്‍ ചെന്നൈ സിറ്റി പൊലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഈ വായ്പാ ആപിന് പിന്നിലുള്‌ല രണ്ട് ചൈനക്കാരെ ബാംഗ്ലൂരില്‍ നിന്നും ചെന്നൈ പൊലീസ് പിടികൂടിയത്.

സമാനമായ മറ്റൊരു ഓണ്‍ലൈന്‍ വായ്പകുരുക്കില്‍ കുടുങ്ങി തെലങ്കാനയില്‍ മെഡ്ചല്‍ മല്‍കജ്ഗിരിയിലെ പെറ്റ് ബഷീറാബാദിലെ ഗുണ്ട്‌ല പോച്ചമ്മ സ്വദേശി ജി. ചന്ദ്രമോഹന്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ ഓണ്‍ലൈന്‍ വായ്പാകുരുക്കിന് പിന്നിലെ നാല് ചൈനക്കാരുള്‍പ്പെടെ 30 പേരെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

ഒരിക്കല്‍ ഏതെങ്കിലും ഒരു ഓണ്‍ലൈന്‍ വായ്പാ ആപില്‍ നിന്നും വായ്പയെടുത്താല്‍ കടക്കാരനെ ഒരു കടം വീട്ടാന്‍ അടുത്ത കടം എന്ന രീതിയില്‍ പല വായ്പ ആപുകളിലൂടെ കടത്തിവിട്ട് തലയൂരാന്‍ കഴിയാത്ത സ്ഥിതിയിലെത്തിക്കുകയാണ് ഈ ചൈനീസ് കമ്പനികളുടെ രീതി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇത്തരം പതിനായിരക്കണക്കിന് ആപൂകള്‍ ഉള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ ഉടമസ്ഥര്‍ ചൈനക്കാരാണെങ്കിലും ഇന്ത്യയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വായ്പാ തിരിച്ചുപിടിക്കാനും ഇന്ത്യക്കാരെ നിയോഗിച്ചിട്ടുണ്ട്.

ഗുണ്ട്‌ല പോച്ചമ്മ സ്വദേശി ജി. ചന്ദ്രമോഹനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍ വിവരിക്കുന്നതിങ്ങനെ: 'ജി. ചന്ദ്രമോഹന്‍ ഒരാഴ്ച മുമ്പ് ഒരു ഓണ്‍ലൈന്‍ വായ്പാ കമ്പനിയില്‍ നിന്നും വായ്പയെടുത്തു. കൃത്യസമയത്ത് വായ്പയെടുക്കാന്‍ കഴിയാതെ വന്ന്‌പ്പോള്‍ മറ്റൊരു ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്നും വായ്പയെടുത്തു. അങ്ങിനെ ഒരാഴ്ചയ്ക്കുള്ളില്‍ ഒമ്പതോളം ഓണ്‍ലൈന്‍ ആപുകളില്‍ നിന്നായി ഏകദേശം 70,000 രൂപയോളം വായ്പയെടുത്തു. കടം തിരിച്ചടക്കാതായപ്പോള്‍ വായ്പാ കമ്പനികളുടെ റിക്കവറി വിഭാഗം ഫോണില്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ചന്ദ്രമോഹന്‍ മാനസികസമ്മര്‍ദ്ദത്തിലാവുന്നത്. തുടര്‍ച്ചയായ ഭീഷണികള്‍ ഫോണിലൂടെയും മെസ്സേജായും അടിക്കടി എത്തിതുടങ്ങിയതോടെ ചന്ദ്രമോഹന്‍ ജീവനൊടുക്കുകയായിരുന്നു'.

ഇതുപോലെ 180ഓളം അനധികൃത ഓണ്‍ലൈന്‍ വായ്പാ ആപുകള്‍ പ്രവര്‍ത്തിക്കുന്നതായി തെലുങ്കാന പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന നാല് ചൈനക്കാരുള്‍പ്പെടെ 30 പേരെ അറസ്റ്റ് ചെയ്തു.

ഹൈദരാബാദില്‍ മാത്രം നാല് ചൈനീസ് കമ്പനികള്‍ 21,000 കോടിയാണ് ഓണ്‍ലൈന്‍ വായ്പാ ബിസിനസ്സില്‍ മുടക്കിയിരിക്കുന്നതെന്ന് ഹൈദരാബാദ് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ശിഖാ ഗോയല്‍ പറഞ്ഞു. ഈ നാല് കമ്പനികള്‍ 30 ഓണ്‍ലൈന്‍ വായ്പാ ആപുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കകം 1.40 കോടി ഇടപാടുകളാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് പേമെന്റ് ഗേറ്റ് വേ കമ്പനിയായ റെസര്‍ പേയുടെ കണക്കുകള്‍ ഉദ്ധരിച്ച് ശിഖാ ഗോയല്‍ പറഞ്ഞു.

കോവിഡ് 19ന്റെ വരവോടെ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നീങ്ങിയ കുടുംബങ്ങളെയാണ് വായ്പാകെണിയൊരുക്കി ഇത്തരം ഓണ്‍ലൈന്‍ ആപുകള്‍ കുടുക്കുന്നത്. ഇതുവരെ ഈ കമ്പനികളുടെ 10ഓളം ബാങ്ക് അക്കൗണ്ടുകളിലായുള്ള 80 കോടിയോളം രൂപ മരവിപ്പിച്ചതായും ശിഖാ ഗോയല്‍ വ്യക്തമാക്കി. കോവിഡ് ബാധയെതുടര്‍ന്ന് ശമ്പളം വെട്ടിച്ചുരുക്കിയതും ക്രെഡിറ്റ് കാര്‍ഡുകള്‍ വായ്പാ പരിധി കുറച്ചതും തൊഴില്‍ നഷ്ടപ്പെട്ടതും നിരവിധി പേരെ ഇത്തരം ഓണ്‍ലൈന്‍ വായ്പ ആപുകളിലേക്ക് അടുപ്പിക്കുകയായിരുന്നു. കൊള്ളപ്പലിശ ഈടാക്കിയാണ് ഇത്തരം കമ്പനികള്‍ വായ്പകള്‍ നല്‍കുന്നത്.

പരാതികള്‍ ലഭിച്ചയുടനെ നടത്തിയ അന്വേഷണത്തില്‍ പല വായ്പാ ആപ് കമ്പനികളുടെയും ആസ്ഥാനം ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ഗുര്‍ഗാവുണ്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണെന്ന് തെളിഞ്ഞതായി ചെന്നൈ പൊലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

  comment

  LATEST NEWS


  സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


  ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


  അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


  മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


  സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


  പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


  കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


  ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.