login
കര്‍ണാടകയില്‍ കുരിശ് നാട്ടി 173 ഏക്കര്‍ കൈയേറി മലയാളികള്‍; താക്കീതുമായി ഹൈക്കോടതി; കുരിശുകള്‍ നീക്കി, കൈയേറ്റം ഒഴിപ്പിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍

ചിക്കബല്ലപൂരിലെ മലയിലാണ് കുരിശ് നാട്ടി ഏക്കറ് കണക്കിന് റവന്യൂഭൂമി കൈയേറിയത്. 173 ഏക്കര്‍ സ്ഥലത്താണ് കുരിശുനാട്ടി ഗെരാഹള്ളി സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തില്‍ കൈയ്യേറ്റം നടത്തിയത്. ഇതിനെതിരെ കര്‍ണാടക ഹൈക്കോടതി രംഗത്തുവന്നിരുന്നു. റവന്യൂ ഭൂമിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി നീരിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യെദ്യൂരപ്പ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.

ബെംഗളൂരു: മലയാളികളുടെ നേതൃത്വത്തില്‍ അനധികൃതമായി കുരിശുകള്‍ നാട്ടി കൈയ്യേറിയ ഏക്കറുകണക്കിന്  സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍. ചിക്കബല്ലപൂരിലെ മലയിലാണ് കുരിശ് നാട്ടി ഏക്കറ് കണക്കിന് റവന്യൂഭൂമി കൈയേറിയത്. 173 ഏക്കര്‍ സ്ഥലത്താണ് കുരിശുനാട്ടി ഗെരാഹള്ളി സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തില്‍ കൈയ്യേറ്റം നടത്തിയത്. ഇതിനെതിരെ കര്‍ണാടക ഹൈക്കോടതി രംഗത്തുവന്നിരുന്നു. റവന്യൂ ഭൂമിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി നീരിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യെദ്യൂരപ്പ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.  

പള്ളിയുടെ സമീപത്തുള്ള കുന്നില്‍ സ്ഥാപിച്ചിരുന്ന കുരിശുകളെല്ലാം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നീക്കം ചെയ്തു. 18 കുരിശുകളാണ് 173 ഏക്കറില്‍ സ്ഥാപിച്ചിരുന്നത്. 500 പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചാണ് പോലീസ് നടപടികള്‍ ആരംഭിച്ചത്. പള്ളിഅധികാരികള്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും വിരട്ടി ഓടിക്കുകയായിരുന്നു.  

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സെപ്തംബര്‍ 22ന് കുരിശുകള്‍ നീക്കം ചെയ്യുവാനുള്ള ഉത്തരവ് റവന്യൂ അധികൃതര്‍ ഇടവക വികാരി ഫാ. ആന്റണി ബ്രിട്ടോയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍, കൈയ്യേറ്റം ഒഴിയില്ലെന്ന നിലപാടാണ് ഇയാള്‍ സ്ഥീകരിച്ചത്. 

തുടര്‍ന്നാണ് പൊളിച്ച് നീക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. മലയാളികളായ ക്രെസ്തവരുടെ നേതൃത്വത്തിലാണ് കൈയേറ്റം നടത്തിയതെന്ന് റവന്യൂഅധികൃതര്‍ പറഞ്ഞു.  കൈയേറ്റം ഒഴിപ്പിച്ചതിനെതിരെ കര്‍ണാടക ബിഷപ്പ് മച്ചാഡോ രംഗത്തെത്തിയിട്ടുണ്ട്.  

comment

LATEST NEWS


ഊരാളുങ്കലിന് കോടികളുടെ കരാറുകള്‍ നല്‍കിയത് അനധികൃതമായി; ഇഡിയെ ഭയന്ന് കഴിഞ്ഞമാസം പിണറായി എല്ലാം സാധുവാക്കി; ഊരാളുങ്കലിനെ ഊരിയെടുക്കാന്‍ വഴിവിട്ട നീക്കം


അനന്തപുരിയ്ക്ക് ബിജെപിയുടെ കര്‍മ്മ പദ്ധതി; എല്ലാ നഗരവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; 20 രൂപ നിരക്കില്‍ ഊണ്


വരുന്നത് സര്‍വ്വനാശിനി; ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്


മഹാരാഷ്ട്രയിലെ വ്യവസായ യൂണിറ്റുകളെ യുപിയിലേക്ക് ക്ഷണിച്ച് യോഗി; നാളെ മുംബൈയില്‍ വ്യവസായികളുമായി കൂടിക്കാഴ്ച്ച; ഭീഷണിയുമായി ശിവസേനയും ഉദ്ദവ് താക്കറെയും


ഗണേഷ് കുമാറിന്റെയും മുന്‍ ഓഫിസ് സെക്രട്ടറിയുടെയും വീടുകളില്‍ പൊലീസ് പരിശോധന; നടപടി നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍


ഇന്ന് 5375 പേര്‍ക്ക് കൊറോണ; 26 മരണങ്ങള്‍; പരിശോധിച്ചത് 58,809 സാമ്പിളുകള്‍; രോഗമുക്തി 6151 പേര്‍ക്ക്; നിരീക്ഷണത്തില്‍ 3,10,611 പേര്‍


വര്‍ണ വിസ്മയത്തില്‍ ആകൃഷ്ടരായി ആവളപ്പാണ്ടിയിലെ പൂക്കള്‍ പറിച്ചുകൊണ്ടുപോയി നട്ടാല്‍ പണി കിട്ടും; ഉടന്‍ നീക്കം ചെയ്യണമെന്നും വിദഗ്ധര്‍


ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു; പ്രവൃത്തി ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും പ്രവേശനം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.