login
'ആന്ധ്ര‍യില്‍ നൂറുക്കണക്കിന് ക്രിസ്തു ഗ്രാമങ്ങള്‍‍ ഉണ്ടാക്കി; വിഗ്രഹം തകര്‍ത്തതും ദൈവങ്ങളുടെ തലകളില്‍ ചവിട്ടിയതും അഭിമാനം' പാസ്റ്റര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് ആദ്യമായാണ് വിഗ്രഹങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

വിശാഖപട്ടണം: ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ക്കുന്നതിലും ദൈവങ്ങളുടെ തലയില്‍ ചവിട്ടുന്നതിലും ആനന്ദിക്കുന്നുവെന്നും ഗ്രാമത്തെ മുഴുവന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും വിവാദ പ്രസ്താവന നടത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ നടത്തിയ അഹങ്കാര പ്രകടനത്തെ തുടര്‍ന്ന് കാക്കിനട സ്വദേശി പ്രവീണ്‍ ചക്രബര്‍ത്തിയാണ് അറസ്റ്റിലായത്. ഗൂണ്ടൂര്‍ സ്വദേശി ലക്ഷ്മി നാരായണയുടെ പരാതിയിലാണ് നടപടി.

സംസ്ഥാനത്ത് ആദ്യമായാണ് വിഗ്രഹങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രവീണ്‍ ചക്രബര്‍ത്തിയ്ക്ക് നേരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

വീഡിയോയി്ല്‍ പ്രവീണ്‍ പറയുന്നതിങ്ങനെയാണ്

 

'ഞങ്ങള്‍ ആദ്യം സുവിശേഷം പ്രചരിപ്പിക്കുന്നു. പിന്നീട് അവിടെ സ്ഥിരമായി താമസിക്കുന്ന ഒരു പാസ്റ്ററെ ഏര്‍പ്പാടാക്കുന്നു. അങ്ങനെ അവിടെ ഈ പ്രവര്‍ത്തനം തുടരാന്‍ കഴിയും. ഒടുവില്‍ ആ ഗ്രാമത്തിലെ മുഴുവന്‍ ആളുകളും ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി അംഗീകരിക്കുകയും തങ്ങളുടെ ശിലാ ദൈവത്തേയും, വൃക്ഷ ദൈവത്തേയും ഒക്കെ മാറ്റുകയും ചെയ്തു കഴിയുമ്പോഴാണ് ഞങ്ങളതിനെ ഒരു ക്രിസ്തു ഗ്രാമം എന്ന് വിളിക്കുക. ചില ക്രിസ്തു ഗ്രാമങ്ങളില്‍ ഗ്രാമവാസികളുടെ മുന്നില്‍ വച്ച് തന്നെ ഞാന്‍ ഇത്തരം കല്ലുകളേയും വൃക്ഷങ്ങളേയും ചവിട്ടിയിട്ടുണ്ട്. അവര്‍ തന്നെ പറഞ്ഞു, പാസ്റ്റര്‍ പ്രവീണ്‍ നിങ്ങള്‍ക്ക് അവയെ ചവിട്ടാം, കാരണം അവയെല്ലാം വ്യാജമാണ്. അങ്ങനെ ഞാന്‍ ദൈവങ്ങളുടെ തലകളില്‍ ചവിട്ടിയ പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോൾ എനിക്ക് വളരെ സന്തോഷമായിരുന്നു. ആ സമയം മുതല്‍ ഞങ്ങള്‍ അവയെ ക്രിസ്തു ഗ്രാമങ്ങളാക്കി. ഒരു ഗ്രാമം മുഴുവനും ക്രിസ്തുവിനെ സ്വീകരിക്കുന്നതാണ് ക്രിസ്തു ഗ്രാമങ്ങള്‍. ഞങ്ങള്‍ അങ്ങനെ നൂറുക്കണക്കിന് ക്രിസ്തു ഗ്രാമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും കഴിവിന്റെ പരമാവധി ഇക്കാര്യത്തില്‍ ഞങ്ങള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നു'

ആന്ധ്രാ പ്രദേശില്‍ തുടര്‍ച്ചയായി വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ വീഡിയോയിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി ലക്ഷ്മി നാരായണ പോലീസില്‍ പരാതി നല്‍കിയത്. വിഗ്രഹങ്ങള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവീണ്‍ ചക്രബര്‍ത്തിയാണെന്നും ലക്ഷ്മി നാരായണയുടെ പരാതിയില്‍ പറയുന്നു.

ആന്ധ്രയിലെ ക്ഷേത്രങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പങ്ക് തള്ളിക്കളയാന്‍ ആവില്ല. ജഗന്‍മോഹന്‍ അധികാരത്തില്‍ വന്നതിനു ശേഷം ചിറ്റൂര്‍, നെല്ലൂര്‍, ഗുണ്ടൂര്‍ തുടങ്ങി പല ജില്ലകളിലും ഹൈന്ദവ ക്ഷേത്രങ്ങളുടെ നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സെപ്തംബര്‍ 6 ന് കിഴക്കന്‍ ഗോദാവരി ജില്ലയിലെ അന്തര്‍വേദി പട്ടണത്തില്‍ ക്ഷേത്രരഥം തീവച്ചു നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളില്‍ വളരെ ആശങ്ക ഉണര്‍ത്തിയിരുന്നു. എന്നാല്‍ അതിലെ പ്രതികളെ ഇതുവരേയും പിടികൂടിയിട്ടില്ല.

ആന്ധ്രാ പ്രദേശില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ബോധപൂര്‍വ്വമുള്ള ഹിന്ദുവിരുദ്ധ ആക്രമണം ആര്‍ക്കും നിഷേധിക്കാനാവില്ല. ആന്ധ്രയിലെ 25000 ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നു എന്നാണ് മുന്‍ സിബിഐ ഡയറക്ടര്‍ എം നാഗേശ്വര റാവു, താന്‍ ശേഖരിച്ച രേഖകളുടേയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അതില്‍ ഭൂരിപക്ഷവും സംഭവിച്ചത് 2004-09 കാലഘട്ടത്തില്‍, ജഗന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ കാലത്താണ്. പതിനഞ്ചു മാസം മുമ്പ് വൈഎസ്ആറിന്റെ മകനെ വോട്ടു ചെയ്ത് അധികാരത്തില്‍ കയറ്റിയതിന് ശേഷം ഇരുപതോളം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടു.

ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്നു

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.