login
തീയേറ്റര്‍ റിലീസിനു മുന്നേ മലയാള സിനിമകള്‍ കേബിള്‍ ടിവികളിലേക്ക്

പ്രമുഖ മലയാളം ചലച്ചിത്രങ്ങള്‍ തീയേറ്റര്‍ റിലീസിന് മുമ്പ് സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമായ മൊബൈല്‍ ആപ്പ് 'സി ഹോം സിനിമ'യും വരിക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ദിവസവും മൂന്ന് പ്രദര്‍ശനങ്ങളുണ്ട്

തിരുവനന്തപുരം: തീയേറ്റര്‍ റിലീസിനു മുന്നേ മലയാള സിനിമകള്‍ കേബിള്‍ ടിവികളിലേക്ക് എത്തിക്കുന്ന സംരംഭമായി. ദക്ഷിണേന്ത്യന്‍ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയയാണ് തീയേറ്റര്‍ റിലീസിനു മുന്നേ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യാന്‍ സംവിധാനമൊരുക്കുന്നത്. പകര്‍ച്ചവ്യാധി കാലത്ത് ഹിറ്റായ സംവിധാനമാണിത്. കൊച്ചി കേന്ദ്രീകരിച്ചുള്ള സംരംഭം ചെറുകിട/ഇടത്തരം ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് അവരുടെ പുതിയ മലയാള ചിത്രങ്ങള്‍ ഓവര്‍-ദ്-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമിലൂടെയും കേബിള്‍ ടിവി ചാനലുകളിലൂടെയും റിലീസ് ചെയ്യുന്നതിന് ഇത് സഹായിക്കുന്നു.  

 കേരളത്തില്‍ നിലവില്‍ കേബിള്‍ ടിവി നെറ്റ്‌വര്‍ക്കില്‍ 50 ലക്ഷത്തോളം വീടുകളുണ്ട്. ഈ പ്രേക്ഷകരിലേക്കാണ് സിനിമ എത്തിക്കുന്നത്. ഇപ്പോള്‍ 35 ലക്ഷം വീടുകളില്‍ എത്തിച്ചിട്ടുണ്ട്. കേരള വിഷന്‍, ഭൂമിക, മലനാട്, കെസിഎല്‍, എച്ച്ടിവി തുടങ്ങിയ ചാനലുകളിലൂടെയാണ് 35 ലക്ഷം വീടുകളിലേക്ക് എത്തുന്നത്. അഞ്ചു കോടിയില്‍ താഴെ നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനേക്കാള്‍ വരുമാനം ഇതുവഴി ഉറപ്പാക്കുന്നു. മള്‍ട്ടി സിസ്റ്റം ഓപറേറ്റേഴ്‌സ് (എംഎസ്ഒ) വഴി കേബിള്‍ ടിവിയിലൂടെ ചിത്രങ്ങള്‍ റിലീസ് ചെയ്യും മുമ്പ് തന്നെ നിര്‍മാതാക്കള്‍ക്ക് പരമാവധി വരുമാനം ലഭിക്കുന്ന രീതിയിലായി മലയാളം സിനിമയുടെ പ്രവര്‍ത്തനം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ വേറെ സാമ്പത്തിക ബാധ്യതയൊന്നും ഇല്ല. ഒടിടി ചാര്‍ജുകള്‍, പ്രിന്റ്-പബ്ലിസ്റ്റി, വിതരണം, തീയേറ്റര്‍ ചാര്‍ജുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാകുന്നു.

 പിഎംപിടി ഡിജിറ്റലായി ചിത്രം അപ്ലോഡ് ചെയ്യുന്നു. എംഎസ്ഒ ഇത് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ ചാനലുകള്‍ക്ക് സമയാസമയങ്ങളില്‍ 'മൂവി-ഓണ്‍-ഡിമാന്‍ഡ്' ആയി ടെലികാസ്റ്റ് ചെയ്യാന്‍ പാകത്തില്‍ ഒരുക്കി വയ്ക്കുന്നു. ദിവസവും മൂന്ന് പ്രദര്‍ശനമുണ്ടാകും. (രാവിലെ 9ന്, ഉച്ച കഴിഞ്ഞ് 2ന്, വൈകിട്ട് 7ന്). 100 രൂപ മുടക്കുന്ന കേബിള്‍ നെറ്റ്‌വര്‍ക്ക് വരിക്കാരന് ഇതില്‍ ഏത് ഷോ വേണമെങ്കിലും കാണാം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമം വഴി  200 രൂപ മുടക്കി മൂന്ന് ദിവസം ഷോ കാണാം.

 പഞ്ചമി മീഡിയന്റ് പ്രൈവറ്റ് ലിമിറ്റഡിന് (പിഎംപിടി) ഡിജിറ്റല്‍ സ്ട്രീമിങിനും കേബിള്‍ നെറ്റ്‌വര്‍ക്ക് റിലീസിനും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ, എംഎക്‌സ് പ്ലേയര്‍, എറ്റിസലാറ്റ്, നെറ്റ് സ്‌ക്രീന്‍, വണ്‍-ടേക്ക് മീഡിയ, നീം സ്ട്രീം, കേരള വിഷന്‍, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍, ഡെന്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയവരെല്ലാമായി വീഡിയോ കണ്ടന്റ് പാര്‍ട്ണര്‍മാര്‍ എന്ന നിലയില്‍ സഹകരണമുണ്ട്.

 പ്രമുഖ മലയാളം ചലച്ചിത്രങ്ങള്‍  തീയേറ്റര്‍ റിലീസിന് മുമ്പ് സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമായ മൊബൈല്‍ ആപ്പ് 'സി ഹോം സിനിമ'യും വരിക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ദിവസവും മൂന്ന് പ്രദര്‍ശനങ്ങളുണ്ട്. രാവിലെ 9ന്, ഉച്ച കഴിഞ്ഞ് 2ന്, വൈകിട്ട് 7 ന് എന്നിങ്ങനെയാണ് സമയം. 'ഗൂഗിള്‍ പ്ലേ സ്റ്റോര്‍' പോലുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. www.panchamimedient.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

 

comment
  • Tags:

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.