login
ലോക്ക്ഡൗണിന് ശേഷം കമ്പനി‍ തുറന്നു; സിഐടിയു‍ക്കാര്‍ സമരം തുടങ്ങി; ഇടതുതൊഴിലാളി സംഘടനക്കാര്‍ കൊറോണയെക്കാള്‍ ഭീകരരെന്ന് തൊഴിലാളികള്‍

കോടതി ഉത്തരവ് പോലും മറികടന്ന് ഇവിടെ ജോലിക്കു പോകുന്ന തൊഴിലാളികളെ സിഐടിയുക്കാര്‍ തടയുകയും മര്‍ദ്ദിക്കുകയുമാണ്.

കൊച്ചി: കോവിഡ് കാല ലോക്ഡൗണിനു ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ഒഇഎന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയില്‍ തൊഴില്‍ സമരവുമായി സിഐടിയു. ശമ്പള വര്‍ദ്ധനവിനാണ് സമരം. കേവലം 68 പേര്‍ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന സംഘടനയിലെ 25 പേരേ സമരത്തിനുള്ളൂ. ആയിരത്തോളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്. കോടതി ഉത്തരവ് പോലും മറികടന്ന് ഇവിടെ ജോലിക്കു പോകുന്ന തൊഴിലാളികളെ സിഐടിയുക്കാര്‍ തടയുകയും മര്‍ദ്ദിക്കുകയുമാണ്.  

അടഞ്ഞു കിടന്ന കാലത്ത് പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ആശ്വാസമായി കമ്പനി തുറന്നപ്പോഴാണ് സമരവുമായി ഇടതു സംഘടന രംഗത്തെത്തിയത്.  50 വര്‍ഷമായി നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാണ് കമ്പനി. കൊവിഡ് പ്രതിസന്ധിയില്‍ 10 ശതമാനം ശമ്പളം കുറച്ചു എന്ന പേരില്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കിയാണ് സമരം. സിഐടിയുവിന്റെ ചില നിക്ഷിപ്ത താത്പര്യങ്ങള്‍ ഇപ്പോള്‍  1000 പേരുടെ  ജോലി മുടക്കുന്ന സ്ഥിതിയാണ്.  

സമരം നടത്താം, പക്ഷേ തൊഴിലാളികളെ തടയരുതെന്നാണ് കോടതി നിര്‍ദേശം. എന്നാല്‍, കമ്പനിയിലേക്കുള്ള വഴിയില്‍ കമ്പനിക്ക് പുറത്തുള്ളവരെ ഉപയോഗിച്ച് തൊഴിലാളികളെ തടയുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമാണ് സിഐടിയുക്കാര്‍. സമരക്കാരോട് കടുത്ത വിയോജിപ്പാണ് തൊഴിലാളികള്‍ക്കിടയില്‍. കൊറോണ വൈറസിനേക്കാള്‍ അപകടകാരികളാണ് ഈ സമരക്കാര്‍ എന്ന അടക്കം പറച്ചിലുകള്‍ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാണ്.

 

 

 

 

 

  comment

  LATEST NEWS


  'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം


  കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്


  ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി


  തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി


  പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി


  പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്‌സിന്‍ സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല


  വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി


  എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.