login
'ഫിലിം ഊരെടാ... അല്ലെങ്കില്‍ ഞങ്ങള്‍ ഊരും'; ഡിജിറ്റല്‍ ക്യാമയില്‍ ഫിലിം ഊരാന്‍ ശ്രമിച്ച് സിഐടിയു ഗുണ്ടകള്‍; മണ്ടന്‍മാരെ ട്രോളി സോഷ്യല്‍ മീഡിയ

ഡിജിറ്റല്‍ ക്യാമറയിലെ ഫിലിം ഊരാന്‍ ശ്രമിച്ച മണ്ടന്‍മാരായ സിഐടിയു ഗുണ്ടകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളാണ് ഇറങ്ങിയിരിക്കുന്നത്. അക്രമികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിനിടെയും ഗുണ്ടായിസവുമായി ഇറങ്ങിയ സിഐടിയുക്കാര്‍ ജനം ടിവി സംഘത്തോട് ആവശ്യപ്പെട്ടത് ഡിജിറ്റല്‍ ക്യാമറയിലെ ഫിലിം. ഇതു ഡിജിറ്റല്‍ ക്യാമറയാണെന്ന് റിപ്പോര്‍ട്ടറും ക്യാമറമാനും അറിയിച്ചിട്ടും ഫിലും തങ്ങള്‍ ഊരിയെടുക്കാമെന്നാണ് സിഐടിയു ഗുണ്ടകള്‍ പറഞ്ഞത്. 

പിന്നീട് ഇതു പറഞ്ഞായിരുന്നു സിറാജ്, സവാദ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത്. ഡിജിറ്റല്‍ ക്യാമറയിലെ ഫിലിം ഊരാന്‍ ശ്രമിച്ച മണ്ടന്‍മാരായ സിഐടിയു ഗുണ്ടകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളാണ് ഇറങ്ങിയിരിക്കുന്നത്. അക്രമികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.  

 

കോറോണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ച് വെള്ളയില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ മദ്യം ഇറക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ജനം ചാനല്‍ സംഘത്തിന് നേരെ സിഐടിയു അക്രമം. റിപ്പോര്‍ട്ടര്‍ എഎന്‍ അഭിലാഷ്, ക്യാമറമാന്‍ കെ.ആര്‍ മിഥുന്‍ എന്നിവരെയാണ് ഒരു സംഘം സിഐടിയു ഗുണ്ടകള്‍ അക്രമിച്ചത്. അഭിലാഷിന്റെ കരണത്തടിക്കുകയും മാസ്‌ക് പിടിച്ചുപറിക്കുകയും ചെയ്തു.

Facebook Post: https://www.facebook.com/janmabhumionline/videos/501577620521357/?__xts__[0]=68.ARBcQVhvxwI12MY8kiPmpHVP79kmK6iXxG8zhJMhQrg-CsHcWVd4Ls9ZsL0ZoBI37sgYcmMECooGzjK4F25p86N1WbUwTCvVyaX3LR6DZa4o1YnMIVriEd0TZHZTqU50dtaMQ1YCOhEnsBGxejv5CyMNxD9cTiyo6qoL2Id2HhwhLm4cohmakcP-X4sGwP9jjP8Rs0eZMV8B4wAxjKFvsE4A4jWwEdx-R9yubVfbZu8gu3FW-GkhHWwOvbbGJilZLn4oc9VMARIzgbviAQBRShOzrzEWS6uq5X11VvWZ6BjoguwOpytQbmKhrZmdX94QpZgzxTX0tJlEx5gyKqpdwAfg6mEQ3zTTLw5YUg&__tn__=-R

Facebook Post: https://www.facebook.com/photo.php?fbid=2929997697116184&set=a.266181283497852&type=3&theater

ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തടഞ്ഞ അക്രമിസംഘം അഭിലാഷിന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ച വാങ്ങുകയും ചെയ്തു. ഗോഡൗണിലെ ദൃശ്യങ്ങള്‍ എടുക്കാന്‍ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് മാധ്യമ സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ചത്. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് സംഘം ആക്രോശിക്കുകയായിരുന്നു.

ക്യാമറയില്‍ നിന്ന് ഫിലിം ഊരി നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് സംഘം ശഠിക്കുകയായിരുന്നു.പോലീസെത്തിയാണ് മാധ്യമ സംഘത്തെ രക്ഷിച്ചതെങ്കിലും അക്രമിസംഘത്തെ പോലീസ് കസ്റ്ററ്റഡിയിലെടുത്തില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തയാറായിട്ടില്ല.

Facebook Post: https://www.facebook.com/photo.php?fbid=254465225717641&set=a.108983183599180&type=3&theater

 

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.