രണ്ടു വര്‍ഷമായി തടഞ്ഞുവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കാന് സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റിയും സര്‍ക്കാരും ചെറുവിരല്‍ അനക്കിയിരുന്നില്ല. ശിവഗിരിയേയും ശിവഗിരി മഠത്തെയും അവഹേളിക്കുന്ന തരത്തിലായിരുന്നു സിപിഎം നേതൃത്വം കൊടുത്ത മുന്‍ ഭരണസമിതി പെരുമാറിയത്. ശിവഗിരിയുമായി ബന്ധപ്പെട്ട മുഴുവന്‍ പണികളും കഴിഞ്ഞ ഭരണസമിതി യാതൊരു നീതികരണവുമില്ലാതെ നിര്‍ത്തിവെയ്പ്പിച്ചു.
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാനകേന്ദ്രമായ ശിവഗിരിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുവച്ച സംഭവത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ ഇടപെടുന്നു. സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ച്, മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയ നമുക്ക് ജാതിയില്ലാ വിളംബരം സ്മാരക മ്യൂസിയം നിര്‍മിക്കുന്നതിനുള്ള തടസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് യോഗം വിളിച്ചു. 21 ന് രാവിലെ 11 മണിക്കാണ് യോഗം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, എ.സി. മൊയ്തീന്, വര്‍ക്കല എംഎല്‍എ വി.ജോയി, മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി, ശിവഗിരി മഠം ഭാരവാഹികള്‍ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
രണ്ടു വര്‍ഷമായി തടഞ്ഞുവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കാന് സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റിയും സര്‍ക്കാരും ചെറുവിരല്‍ അനക്കിയിരുന്നില്ല. ശിവഗിരിയേയും ശിവഗിരി മഠത്തെയും അവഹേളിക്കുന്ന തരത്തിലായിരുന്നു സിപിഎം നേതൃത്വം കൊടുത്ത മുന്‍ ഭരണസമിതി പെരുമാറിയത്. ശിവഗിരിയുമായി ബന്ധപ്പെട്ട മുഴുവന്‍ പണികളും കഴിഞ്ഞ ഭരണസമിതി യാതൊരു നീതികരണവുമില്ലാതെ നിര്‍ത്തിവെയ്പ്പിച്ചു.
14 കോടി രൂപ മുടക്കി നിര്‍മിക്കുന്ന തീര്‍ത്ഥാടന പന്തലിന്റെ പണി പൂര്‍ത്തിയാകുന്നതിനു മുമ്പു തടഞ്ഞുവച്ചു. അന്ന ക്ഷേത്രത്തിന്റെ പണി തടഞ്ഞു. ശിവഗിരിയിലേക്കു വരുന്ന ഭക്തര്‍ക്കുള്ള ഏക ആശ്രയമായ കോഫി ഹൗസ് പൂട്ടിച്ചു. നമുക്ക് ജാതിയില്ലാ വിളംബരത്തിന് അഞ്ചു കോടി രൂപ അനുവദിച്ചിട്ടും ഇതിന്റെ പണിയും നിര്‍ത്തിവെയ്പ്പിച്ചു. ചുറ്റുമതില്‍ കെട്ടുന്നത് തടഞ്ഞുവച്ചു.
2017 ആഗസ്റ്റില്‍ മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കുകയും 2018 ല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെയും എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ഭൂമി പൂജ നടത്തുകയും ചെയ്ത ഭൂമിയില്‍ നിര്‍മാണം ആരംഭിച്ച നമുക്ക് ജാതിയില്ലാ വിളംബരം സ്മാരക മ്യൂസിയം നിര്‍മാണം മുനിസിപ്പാലിറ്റി തന്നെ തടഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതു സംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഇന്ത്യയില്‍ കോവിഡ് വാക്സിന് വികസിപ്പിക്കുന്നവരെ നോട്ടമിട്ട് ഹാക്കര്‍മാര്‍; ലക്ഷ്യം ഗവേഷണ, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍
തപസ്യ സംസ്ഥാന വാര്‍ഷികോത്സവം നാളെ; സംവിധായകന് രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും
എല്‍ഡിഎഫ് ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഇന്നലെ പുത്തിരിക്കണ്ടത്ത് വേദി പങ്കിട്ടത് പിണറായി അടക്കം നൂറോളം പേര്‍ക്കൊപ്പം
ചിഹ്നം അരിവാള്‍ ചുറ്റിക കൈപ്പത്തി; കോണ്‍ഗ്രസ്-സിപിഎം സഖ്യവും ധാരണയും നാലിടത്ത് പരസ്യം, കേരളത്തില്‍ രഹസ്യം
ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍; ക്ഷേത്രം കീഴ്ശാന്തി പണ്ടാര അടുപ്പില്‍ തീപകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കമിട്ടു, നിവേദ്യം ഉച്ചപൂജയ്ക്ക് ശേഷം
അസം: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി
ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍; മമത പരിഭ്രാന്തിയില്‍; നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് ബിജെപി
തമിഴകത്ത് താരങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് 'ജെല്ലിക്കെട്ട്'; ദ്രാവിഡ മണ്ണില്‍ താമര വിരിയിക്കാന്‍ ബിജെപി; രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആര്.വി ബാബുവിന്റെ അറസ്റ്റ് മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനം; വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു; പ്രവര്‍ത്തകരെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നു; കേരളത്തില്‍ യോഗിയെ തടയുമെന്ന് വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്
അക്ഷയ ടെസ്റ്റില്‍ ഹിന്ദുമതവിദ്വേഷം, ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടത് ഏത് ദൈവത്തിന്?
'ശബരിമലയില്‍ നീട്ടിത്തുപ്പണം'; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി
ക്രിസ്തുവിന്റെ കാലം തുടങ്ങിയ ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് ? ഹിന്ദുക്കളെ ആക്ഷേപിച്ച ചോദ്യത്തിന് ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍
ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ