login
നാളികേര ദൗര്‍ലഭ്യം; കർഷകരെ ബോധവല്‍ക്കരിക്കാൻ തെങ്ങിന്റെ മുകളിലിരുന്ന് വാർത്താസമ്മേളനം നടത്തി ശ്രീലങ്കൻ മന്ത്രി

മാധ്യമപ്രവർത്തകർ എത്തിയതോടെ തെങ്ങിൽ വലിഞ്ഞു കയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടർന്നായിരുന്നു തെങ്ങിൻ മുകളിലിരുന്നുള്ള വാർത്താസമ്മേളനം.

കൊളംബോ: ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോ വാര്‍ത്താസമ്മേളനം നടത്തിയത് തെങ്ങിന്‍ മുകളിലിരുന്ന്. രാജ്യം നേരിടുന്ന നാളികേര ദൗര്‍ലഭ്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനായിരുന്നു മന്ത്രിയുടെ സാഹസം. ദൻകോട്ടുവയിലെ തന്‍റെ തെങ്ങിൻതോട്ടത്തിലേക്കാണ് മന്ത്രി മാധ്യമപ്രവർത്തകരെ വാർത്താസമ്മേളനത്തിന് ക്ഷണിച്ചത്.  

മാധ്യമപ്രവർത്തകർ എത്തിയതോടെ തെങ്ങിൽ വലിഞ്ഞു കയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടർന്നായിരുന്നു തെങ്ങിൻ മുകളിലിരുന്നുള്ള വാർത്താസമ്മേളനം. രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം അനുഭവിക്കുകയാണ്‌. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങുകള്‍ വെച്ചുപിടിച്ച് നാളികേര കൃഷിക്കായി വിനിയോഗിക്കണമെന്നും അതുവഴി രാജ്യത്തിന് നാളികേര കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിക്കൊടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ലോകത്താകമാനം നാളികേര ഉൽപ്പന്നങ്ങൾക്ക് ആവശ്യകത കൂടിയതോടെ നാളികേരത്തിന്‍റെ വില ഉയർന്നുവെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളികൾക്ക് തെങ്ങ് ഒന്നിന് 100 രൂപ വച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

കാര്‍ഷിക വിളകളുടെ ഉല്പാദനവും വ്യാവസായിക ഉല്പന്നങ്ങളുടെ നിര്‍മാണവും കയറ്റുമതിയും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അരുന്ദിക ഫെര്‍ണാണ്ടോ.

comment

LATEST NEWS


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി


'ഒറ്റക്കൊമ്പന്‍' സുരേഷ് ഗോപിയുടെ 250 സിനിമയ്ക്ക് പേരിട്ടു; ടൈറ്റില്‍ വീഡിയോ അവതരിപ്പിച്ച് 100 സിനിമ താരങ്ങള്‍; മാസ് തിരിച്ചുവരവ്


കൊറോണ ടെസ്റ്റുകള്‍ കേരളം കുത്തനെ കുറച്ചു; ഇന്ന് പരിശോധിച്ചത് 35,141 സാമ്പിളുകള്‍ മാത്രം; 4287 പേര്‍ക്ക് രോഗബാധ; 682 ഹോട്ട് സ്പോട്ടുകള്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം എടുത്തു


പുതു തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കല്‍ മാതൃശക്തിയുടെ കടമ; സേവാഭാരതിയുടെ മാതൃ പ്രതിനിധി സമ്മേളനം ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.