login
കൊറോണ മഹാമാരിക്ക് കാരണം കമ്യൂണിസ്റ്റ് ചൈനയുടെ കഴിവില്ലായ്മ: അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളും ജീവനുകള്‍ നഷ്ടപ്പെടുത്തി

കൊറോണ വൈറസ് മഹാമാരിക്ക് കാരണം കമ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കകാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞു

വാഷിംഗ്ടണ്‍:കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന ആരോപണം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ''ലോകം മുഴുവന്‍ കോവിഡ് ബാധിച്ചതിനു പിന്നില്‍ ചൈനയുടെ കഴിവില്ലായ്മയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പവുമായിരുന്നു. എന്നാല്‍ അവര്‍ അവരുടെ ജോലി ചെയ്തില്ല .'' ട്രംപ് ട്വീറ്റ് ചെയ്തു.ചൈനയുടെ കഴിവ്‌കേടാണ് ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത 'കൂട്ടക്കൊലയ്ക്ക്' കാരണമായതെന്നു ട്രംപ് ആരോപിച്ചു.അമേരിക്ക ഈ സംഭവത്തെ നിസ്സാരമായി കാണാന്‍ തയ്യാറല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.  

കൊറോണ വൈറസ് മഹാമാരിക്ക് കാരണം കമ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കകാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞു

കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണ് എന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. 94000 ത്തിലധികം അമേരിക്കക്കാരാണ് കൊവിഡ് ബാധ മൂലം  മരിച്ചത്. 1.6 ദശലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

യുഎസിനെ തകര്‍ക്കാനാണ് ചൈന ശ്രമിച്ചത്. കൊറോണ വൈറസ് വ്യാപനം വന്‍തോതില്‍ നടക്കുമ്പോള്‍ തെറ്റായ വിവരങ്ങളുടെ പ്രചാരണമാണ് ചൈന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. തെറ്റുപറ്റിയത് യുഎസിനും ട്രംപിനുമാണെന്നു മനപൂര്‍വ്വം വരുത്തി തീര്‍ക്കാനായിരുന്നു ചൈനയുടെ ശ്രമം.

യുഎസിനും യൂറോപ്പിനുമെതിരെ ചൈന നടത്തുന്നത് പ്രത്യയശാസ്ത്രപരമായ ആക്രമമാണ്. ഇത് കൊടിയ വഞ്ചനയാണ്. കോവിഡിനെ 'പ്ലേഗ്' എന്നു വിശേഷിപ്പിച്ച ട്രംപ്, ചൈനയുമായുള്ള ബന്ധം കോവിഡിനു ശേഷം മോശമായെന്നു തുറന്നു പറഞ്ഞു. വ്യാപാരബന്ധത്തിലുള്ള സൗഹൃദം കോവിഡിന്റെ കാര്യങ്ങള്‍ അറിഞ്ഞതോടെ ഇല്ലാതായി.

 

comment

LATEST NEWS


ഒരു വര്‍ഷം ചരിത്രം സംഭവബഹുലം


ഒക്‌ടോബറില്‍ ലോകകപ്പ് നടത്തുക ദുഷ്‌കരം: ക്രിക്കറ്റ് ഓസ്‌ട്രേലിയ


ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോറ്റെന്ന് പറഞ്ഞിട്ടില്ല: ബെന്‍ സ്‌റ്റോക്‌സ്


സിരി എ ഇരുപതിന് പുനരാരംഭിക്കും


അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം ഊര്‍ജ്ജിതമാക്കി ഇന്ത്യ; അക്സയ്ചിന്‍ പിടിച്ചെടുക്കുമെന്ന ആശങ്കയില്‍ ചൈന; ലഡാക്കില്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം


വീടിനു തീവച്ച കേസിലെ പ്രതിയെയും വെട്ടുകേസിലെ പ്രതിയെയും പരിശോധിച്ചപ്പോള്‍ കൊറോണ; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്


ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു, അന്ത്യം സ്രവ പരിശോധന ഫലം കാത്തിരിക്കെ


ആശങ്ക മാറാതെ കേരളം; ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തില്‍ മരണം; ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.