ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികത്തില്‍ സന്ദീപ് വാചസ്പതി തയ്യാറാക്കുന്ന പരമ്പര. 'വഞ്ചനയുടെ 100 വര്‍ഷങ്ങള്‍- താഷ്കന്റ് മുതല്‍ ശബരിമല വരെ'.
ഭാഗം-1
ചരിത്രപരമായ വിഡ്ഡിത്തം. ഇത്തരമൊരു പ്രയോഗം ഇന്ത്യയില്‍ ചര്‍ച്ചയാക്കിയത് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ജ്യോതിബസുവാണ്. മൂന്നാം മുന്നണി വെച്ചു നീട്ടിയ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന സിപിഎം പിബി തീരുമാനത്തോടാണ് ബസു ഇങ്ങനെ പ്രതികരിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ ചരിത്രപരമായ വിഡ്ഡിത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ കാണാന്‍ സാധിക്കും. 1920 ലെ രൂപീകരണം മുതല്‍ 2020 വരെയുള്ള 100 വര്‍ഷത്തെ ഇന്ത്യന്‍ കമ്മ്യൂണിസം എന്നത് ഹിമാലയന്‍ മണ്ടത്തരങ്ങളുടെയും വഞ്ചനയുടേയും പരമ്പരയാണ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നു രൂപീകൃതമായി എന്നകാര്യത്തില്‍ പോലും ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പില്ല.സ്വന്തംപാര്‍ട്ടിയുടെ രൂപീകരണത്തെപ്പറ്റിപോലുംഅഭിപ്രായഐക്യമില്ലാത്തവര്, അല്ലായെങ്കില്‍ അതേപ്പറ്റി അണികളില്‍നിന്ന് മറച്ചുപിടിക്കുന്നവര്‍, അതുമല്ലായെങ്കില്‍ ജനനത്തില്‍ തന്നെ ദുരൂഹതയുള്ളവര് ഇങ്ങനെയൊക്കെയേ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ഇപ്പോഴത്തെ സാഹചര്യത്തില്വിശേഷിപ്പിക്കാനാകൂ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ്ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.communistparty.in അനുസരിച്ച് 1925 ഡിസംബര്‍ 26 മുതല്‍ 28 വരെ കാണ്‍പൂരില്‍ ചേര്‍ന്നയോഗമാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. എന്നാല്‍ ആരൊക്കെയാണ് ആ യോഗത്തില്‍ പങ്കെടുത്തതെന്നോ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സ്ഥാപകനേതാക്കള്‍ ആരൊക്കെയാണെന്നോ പ്രതിപാദിക്കുന്നില്ല.
എന്നാല്‍ സിപിഐ പിളര്‍ന്നുണ്ടായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ്ഇന്ത്യാ (മാര്‍ക്സിസ്റ്റ്)അഥവാസിപിഐ (എം)ന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cpm.org അനുസരിച്ച് അവിഭക്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് 1920 ലാണ്. പക്ഷേ രൂപീകരണ യോഗം എവിടെ നടന്നു, ആരൊക്കെ പങ്കെടുത്തു എന്നകാര്യത്തെപ്പറ്റി സിപിഎം ഉം മൗനം പാലിക്കുകയാണ്. ഇക്കാര്യത്തില്‍ സത്യവുമായി അടുത്ത് നില്‍ക്കുന്നത് സിപിഐ എം ആണ്. പിതൃത്വവും ജന്മസ്ഥലവും മറച്ചുവെച്ചെങ്കിലും ജന്മവര്ഷത്തെപ്പറ്റി അവര്‍ പറഞ്ഞതാണ് ശരി. 1920. കൃത്യമായിപറഞ്ഞാല്‍ 1920 ഒക്ടോബര്‍ 17. എവിടെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകൃതമായത് എന്ന്അറിയുമോ. എന്തുചോദ്യമാ അല്ലേ?. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ഇന്ത്യയിലല്ലാതെ അങ്ങ് റഷ്യയിലോ ചൈനയിലോ ആണോ തുടങ്ങുക?. ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക ്ഒ രുചുക്കുമറിയില്ലെന്ന്പറയുന്നത് അതുകൊണ്ടാണ്. ഇന്ത്യന്കമ്മ്യൂണിസ്റ്റ്പാര്ട്ടി ആരംഭിച്ചത് ഇന്ത്യയിലല്ല. പഴയ സോവിയറ്റിയൂണിയന്റെ ഭാഗമായിരുന്ന താഷ്കന്റിലാണ്.
വ്ലാഡിമര്‍ ലെനിന് രൂപീകരിച്ച കോമിന്റേണ്‍ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്ഇന്റര്നാഷണലിന്റെ രണ്ടാംലോകകോണ്ഗ്രസാണ് ഇന്ത്യഅടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ജോസഫ്സ്റ്റാലിന്റെ നേതൃത്വത്തില്‍ ഒരു ചെറിയബ്യൂറോയും തുടങ്ങി. ഇവരുടെ തീരുമാനമനുസരിച്ചാണ് 1920 ഒക്ടോബര്‍ 17 ന്ആദ്യ സെല്‍യോഗം താഷ്കന്റില്‍ ചേര്‍ന്നത്. ഇതില്‍ 7 പേരാണ് ഇന്ത്യയില്‍നിന്ന് പങ്കെടുത്തത്. അവര്‍ ആരൊക്കെയായിരുന്നു, അവരുടെ മുന്‍നിലപാടുകള്‍ എന്തൊക്കെയായിരുന്നു എന്നകാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. എന്തായാലും കമ്മ്യൂണിസം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നു രൂപീകരണം കൊണ്ട്തന്നെ അവര്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാകാം പിതൃത്വം വെളിപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരുമടി.
നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു
കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍
ഇനി പോരാട്ടം ഇംഗ്ലണ്ടുമായി
കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും
കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും
താലിബാനെ നേരിടാന്‍ ബൈഡന്; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം
ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബിജെപിയെ ചൂണ്ടി തീവ്രവാദത്തെ ക്ഷണിച്ചു വരുത്തുന്നു; കേരളം മറ്റൊരു കാശ്മീരാകുന്ന കാലം വിദൂരമല്ല
ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്നു; ആന്ധ്രയില്‍ ക്രൈസ്തവവല്‍ക്കരണത്തിന് സര്‍ക്കാര്‍ ഓശാന; മതം മാറ്റാന്‍ സഭകള്‍ക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം
കാനായിയെ അറിയുമോ കടകംപള്ളിക്ക് ?
ജമാ അത്തെ ഇസ്ലാമിയുടെ ഭീകരമായ കാപട്യങ്ങള്‍
അരാജകത്വം വിതയ്ക്കുന്ന പ്രക്ഷോഭം
നേതാജിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോള്‍; ഇന്ന് നേതാജി ജയന്തി