login
സൈന്യത്തെ അവഹേളിച്ചും മിലിറ്ററി പരേഡിനെ അപമാനിച്ചും കുറിപ്പെഴുതിയ മീശയുടെ രചയിതാവ് ഹരീഷിനെതിരേ കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രിക്കും പരാതി

സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത വിഭാഗമാണ് പട്ടാളമെന്നതടക്കം ആരോപണങ്ങളാണ് ഹരീഷിന്റെ കുറിപ്പില്‍ ഉണ്ടായിരുന്നത്. ക്ഷേത്രങ്ങളേയും ഹിന്ദു സ്ത്രീകളേയും അവഹേളിച്ച മീശ എന്ന നോവലിന്റെ രചയിതാവ് കൂടിയാണ് ഹരീഷ്.

തിരുവനന്തപുരം: സൈന്യത്തെ അവഹേളിച്ചും മിലിറ്ററി പരേഡിനെ അപമാനിച്ചും കുറിപ്പെഴുതിയ എഴുത്തുകാരന്‍ എസ്. ഹരീഷിനെതിരേ പരാതി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കാണ് മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് പരാതി നല്‍കിയത്. സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത വിഭാഗമാണ് പട്ടാളമെന്നതടക്കം ആരോപണങ്ങളാണ് ഹരീഷിന്റെ കുറിപ്പില്‍ ഉണ്ടായിരുന്നത്. ക്ഷേത്രങ്ങളേയും ഹിന്ദു സ്ത്രീകളേയും അവഹേളിച്ച മീശ എന്ന നോവലിന്റെ രചയിതാവ് കൂടിയാണ് ഹരീഷ്.  

വെടിവെച്ചാലോ ബോംബിട്ടാലോ വൈറസ് ചാകില്ലല്ലോ. മനുഷ്യരെ രക്ഷിക്കാനാണ് ഇവരെ തീറ്റിപ്പോറ്റുന്നതെന്നാണ് വെപ്പ്. എന്നാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നിട്ടുള്ളതും ഇവരാണ്. 1917 ബില്യന്‍ യു എസ് ഡോളറാണ് ഒരു വര്‍ഷം മനുഷ്യര്‍ പട്ടാളത്തിനായി ചിലവാക്കുന്നത്. അതായത് 145692000000000 രൂപാ. പ്രതിരോധച്ചിലവിന്റെ കാര്യത്തില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ മുന്നില്‍ ഇന്ത്യയാണ്. നമ്മളോരോരുത്തരും വര്‍ഷം നാലായിരത്തിലധികം രൂപാ പട്ടാളത്തിനായി ചിലവാക്കുന്നുണ്ടെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട മനുഷ്യ ചരിത്രത്തില്‍ ഒരു ഞൊടിയിട മാത്രം നില്‍ക്കുന്ന രാജ്യങ്ങളെ സംരക്ഷിക്കാനാണ് ഈ കോപ്പുകളത്രയും. അതിന് വേണ്ടി എന്തൊക്കെ സഹിക്കണം. റിട്ടയര്‍ ചെയ്ത പട്ടാളക്കാരുടെ വാചകമടി മുതല്‍ മിലിട്ടറിയെ വാഴ്ത്തുന്ന അസംഖ്യം സിനിമകള്‍ വരെ. സത്യത്തില്‍ ഒരു മിലിട്ടറി പരേഡ് പോലെ കോമഡി മറ്റെന്തുണ്ട്.പ്രത്യേകിച്ചും കോവിഡിന്റെ സമയത്തെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.  

 

 

 

 

 

comment

LATEST NEWS


മനം നിറഞ്ഞ്, വിത്തെറിഞ്ഞ് ജോസഫ്; വിതച്ചത് കന്നിക്കൊയ്ത്തിനുള്ള വിത്തുകൾ


പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയില്‍; മന്ത്രി ബാലന്റെ നേതൃത്വത്തിലെ യാത്ര സംശയത്തില്‍; ചുക്കാന്‍ പിടിച്ചത് സ്വപ്ന


നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യപാനം; സമൂഹവ്യാപനത്തിന് വഴിയൊരുക്കി കളളുഷാപ്പുകള്‍


മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക സിപിഎം നേതാവ് തട്ടിയെടുത്തു; വ്യാജ രേഖ നല്‍കി തട്ടിയെടുത്തത് 56,000 രൂപ


സ്വപ്‌നയെ കേരളം വിടാന്‍ സഹായിച്ചത് പോലീസ് അസോസിയേഷന്‍ നേതാവ്; സിപിഎം ജനപ്രതിനിധിയുടെ ഭര്‍ത്താവ്


ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ 'പ്രഭു'ത്വം


സ്വര്‍ണ വലയിലെ സ്രാവുകള്‍


മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.