login
'അനില്‍ മുരളിയുടെ പരുക്കന്‍ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു'; അനുസ്മരിച്ച് മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും

അനില്‍ മുരളിയുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: അന്തരിച്ച നടന്‍ അനില്‍ മുരളിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങാന്‍ അനില്‍ മുരളിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ പരുക്കന്‍ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. അനില്‍ മുരളിയുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  

ചലച്ചിത്ര നടന്‍ അനില്‍ മുരളിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു മന്ത്രി എകെ ബാലന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ വിവിധ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മലയാള സിനിമയില്‍ ഇടം നേടിയ പ്രതിഭാധനനായ അഭിനേതാവാണ്. അകാലത്തിലുണ്ടായ നിര്യാണം മലയാള സിനിമക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

 

comment

LATEST NEWS


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.