login
കോട്ടയംകാരനായ നാട്ടുകാരന് കോട്ടയം ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍

ജനുവരി 10ന് വെര്‍ച്ച്വല്‍ മീറ്റിംഗിലായിരുന്നു സ്വീകരണം. ലക്ഷ്മി പീറ്റര്‍ ആലപിച്ച മധുരമനോഹരമായ ഭക്തിഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു.

ഹൂസ്റ്റണ്‍: മിസൗറി സിറ്റിയുടെ 12–ാമത് മേയറായി അഭിമാന വിജയം കരസ്ഥമാക്കിയ റോബിന്‍ ഇലക്കാടിന് കോട്ടയത്തുകാരുടെ സംഘടനയായ കോട്ടയം ക്ലബ്ബ് ഹൂസ്റ്റന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജനുവരി 10ന് വെര്‍ച്ച്വല്‍ മീറ്റിംഗിലായിരുന്നു സ്വീകരണം. ലക്ഷ്മി പീറ്റര്‍ ആലപിച്ച മധുരമനോഹരമായ ഭക്തിഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി മേയര്‍ക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ബാബു ചാക്കോ അധ്യക്ഷ പ്രസംഗം നടത്തി മേയറെ കോട്ടയം ക്ലബ്ബിന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.

ചെയര്‍മാന്‍ ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ തന്റെ പ്രസംഗത്തില്‍ കോട്ടയംകാരനായ മേയറെ പ്രകീര്‍ത്തിച്ചു മറുപടി പ്രസംഗത്തിനായി മേയര്‍ റോബിനെ ക്ഷണിച്ചു. മേയര്‍ റേബിന്‍ തന്റെ പ്രസംഗത്തില്‍ മിസൗറി സിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് വോട്ടിങ്ങില്‍ പങ്കെടുത്ത് പിന്തുണ നല്‍കിയതിന്റെ ഫലമാണ് ഈ ചരിത്ര വിജയമെന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.

ആശംസാപ്രസംഗകരായ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് കെ. വര്‍ഗീസ്, മുന്‍ പ്രസിഡന്റ് എസ്.കെ. ചെറിയാന്‍, ജയിംസ് കൂടല്‍, ജോബി ജോര്‍ജ് ഫിലഡല്‍ഫിയ, ജോമോന്‍ ഇടയാടി തുടങ്ങിയവര്‍ അവരുടെ ദൗത്യത്തോടു അങ്ങേയറ്റം നീതിപുലര്‍ത്തി. കലാപരിപാടികളും ഉണ്ടായിരുന്നു. സുകു ഫിലിപ്പിന്റെ ഗാനാലാപം മധുരമനോഹരമായിരുന്നു. ലക്ഷ്മി സ്കൂള്‍ ഓഫ് ഡാന്‍സിന്റെ സമൂഹനൃത്തം നല്ല നിലവാരം പുലര്‍ത്തി. ലക്ഷ്മി പീറ്ററായിരുന്നു എം സി ആയി പ്രവര്‍ത്തിച്ചത്.

കോട്ടയം ക്ലബ്ബ് ഭാരവാഹികളായ മാത്യു പന്നാപ്പാറ, മോന്‍സി കുര്യാക്കോസ്, ചാക്കോ ജോസഫ്, കുര്യന്‍ പന്നാപ്പാറ, ആന്‍ഡ്രൂസ് ജേയ്ക്കബ് മധുചേരിയ്ക്കല്‍, അജി കോര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ഷിബു മാണി കൃതജ്ഞത രേഖപ്പെടുത്തി.ഫിലഡല്‍ഫിയായിലെ കോട്ടയം അസോസിയേഷന്റെ ഭാരവാഹികളുടെ സാന്നിധ്യം ഈ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

  comment

  LATEST NEWS


  സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


  ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


  അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


  മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


  സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


  പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


  കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


  ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.