login
സഞ്ചാരം ഇഷ്ടപ്പെടുന്നവർക്കെല്ലാം ദൃശ്യവിരുന്നായി 'കൂൾ ബീഡി എറൗണ്ട് ഇന്ത്യ' മ്യുസിക് വീഡിയോ

ഷൂട്ടിനായി അണിയറപ്രവർത്തകർ രാജ്യത്തിൻറെ നാനാഭാഗത്തുമായി ഇരുപതു ദിവസങ്ങളോളം സഞ്ചരിച്ചു. മണ്ണിടിച്ചൽ കാരണം കാർഗിലിൽ കുടുങ്ങിയപ്പോൾ ടോവിനോ തോമസാണ് അവരെ സുരക്ഷിതമായി വീടുകളിൽ എത്തുവാൻ സഹായിച്ചത്. ടോവിനോക്ക് നന്ദി അറിയിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

കൊച്ചി: കൊറോണവൈറസ് മൂലം നമ്മൾ വീടുകളിൽ ഒതുങ്ങിയിരുന്ന ഈ സമയത്ത് അതിന് പരിഹാരമായി ഒരു കൂട്ടം ചെറുപ്പക്കാർ 'കൂൾ ബീഡി എറൗണ്ട് ഇന്ത്യ' എന്ന ട്രാവൽ ആൽബം ഒരുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ സംസ്കാരങ്ങളും ആചാരങ്ങളും ആസ്വദിച്ച് കൊണ്ടുള്ള ഒരു ചെറുപ്പക്കാരന്റെ യാത്രയാണ് മ്യൂസിക് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.  

ഷൂട്ടിനായി അണിയറപ്രവർത്തകർ രാജ്യത്തിൻറെ നാനാഭാഗത്തുമായി ഇരുപതു ദിവസങ്ങളോളം സഞ്ചരിച്ചു. മണ്ണിടിച്ചൽ കാരണം കാർഗിലിൽ കുടുങ്ങിയപ്പോൾ ടോവിനോ തോമസാണ് അവരെ സുരക്ഷിതമായി വീടുകളിൽ എത്തുവാൻ സഹായിച്ചത്. ടോവിനോക്ക് നന്ദി അറിയിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.  

ഫൈസൽ ഫസിലുദ്ദിൻ സംവിധാനം നിർവഹിച്ച മ്യുസിക് വിഡിയോയിൽ അഭിനേതാവും മോഡലുമായ റാഷിൻ ഖാനാണ് അഭിനയിച്ചിരിക്കുന്നത്. യാസീൻ നിസാർ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് മിഹ്രാജ് ഖാലിദാണ്‌. ഗാനരചന റഫീഖ് ഉമ്പാച്ചി.  

ഡോൺ പോളിന്റെ ഛായാഗ്രഹണത്തിലൂടെ രാജ്യത്തിൻറെ വിവിധ മനോഹര ദൃശ്യങ്ങളും പ്രകൃതി ഭംഗിയും ഒപ്പിയെടുത്തിരിക്കുന്നു. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. റഹീം വാവൂർ നിർമിച്ച മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.  

'കൂൾ ബീഡി എറൗണ്ട് ഇന്ത്യ' കാണാൻ : 

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.