login
വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് ഇനി ജപ്പാന്‍‍ പറുദീസ; സഹകരണപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തത്തിനും സഹകരണത്തിനും വ്യവസ്ഥാപിത സംവിധാനം സജ്ജമാക്കും.

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ ഒന്നൊന്നായി തൊഴില്‍ അവസരം കുറഞ്ഞ് പ്രവസികളുടെ മടക്കം മാത്രം വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഒരു സന്തോഷ വാര്‍ത്ത.വിദഗ്ദതൊഴിലാളികള്‍ക്ക് ഇനി ജപ്പാന്‍ അവസരം ഒരുങ്ങുന്നു.

'നിര്‍ദിഷ്ട വൈദഗ്ധ്യമുള്ള തൊഴിലാളി' എന്നതു സംബന്ധിച്ച വ്യവസ്ഥകളില്‍ കൃത്യമായ പ്രവര്‍ത്തനത്തിനായുള്ള അടിസ്ഥാന പങ്കാളിത്ത ചട്ടക്കൂടില്‍ ജപ്പാനുമായി സഹകരണ പത്രത്തില്‍ ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ആരോഗ്യപരിചരണം, കെട്ടിടം ശുചിയാക്കല്‍, മെറ്റീരിയല്‍ പ്രോസസ്സിംഗ് ഇന്‍ഡസ്ട്രി, വ്യാവസായിക ഉപകരണ നിര്‍മ്മാണ വ്യവസായം, ഇലക്ട്രിക്-ഇലക്ട്രോണിക് വിവരങ്ങള്‍ സംബന്ധിച്ച വ്യവസായം, കെട്ടിട നിര്‍മ്മാണം, കപ്പല്‍ നിര്‍മ്മാണവും അനുബന്ധ വ്യവസായവും, വാഹന പരിപാലനം, വ്യോമയാനം, ലോഡ്ജിങ്, കൃഷി, മത്സ്യബന്ധനം, ഭക്ഷ്യ-പാനീയ നിര്‍മാണ വ്യവസായം, ഭക്ഷ്യ സേവന വ്യവസായം എന്നീ പതിനാല് മേഖലകളില്‍ നിന്നുള്ള വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ജപ്പാനില്‍ ജോലി ചെയ്യുന്നതിനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുക.

നിലവിലെ സഹകരണപത്രം ആവശ്യമായ വൈദഗ്ധ്യത്തിലും ജാപ്പനീസ് ഭാഷാ പരീക്ഷയ്ക്കും യോഗ്യത നേടിയ വിദഗ്ധ തൊഴിലാളികളെ അയക്കുന്നതിലും സ്വീകരിക്കുന്നതിലും ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തത്തിനും സഹകരണത്തിനും വ്യവസ്ഥാപിത സംവിധാനം സജ്ജമാക്കും. ജപ്പാനില്‍ പതിനാല് നിര്‍ദിഷ്ട മേഖലകളില്‍ ജോലി ചെയ്യുന്നതിനാണ് ഇവരെ അയയ്ക്കുന്നതും സ്വീകരിക്കുന്നതും. ഇന്ത്യയില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ക്ക് ജപ്പാന്‍ ഗവണ്‍മെന്റ് താമസത്തിനായി 'നിര്‍ദിഷ്ട വൈദഗ്ധ്യമുള്ള തൊഴിലാളി' എന്ന അംഗീകാരം നല്‍കും.

ഈ സഹകരണപത്രത്തിനു കീഴില്‍, ഈ സഹകരണപത്രത്തിന്റെ നിര്‍വഹണത്തിനുവേണ്ടി സംയുക്ത പ്രവര്‍ത്തക സമിതിക്കു രൂപം നല്‍കും.

ഈ സഹകരണ പത്രം (എംഒസി) ജനസമ്പര്‍ക്കം വര്‍ധിപ്പിക്കുകയും, ഇന്ത്യയില്‍ നിന്നു ജപ്പാനിലേക്കു തൊഴിലാളികളുടെയും വിദഗ്ദ്ധ ജീവനക്കാരുടെയും ഒഴുക്കു വര്‍ധിപ്പിക്കുകയും ചെയ്യും.

 

  comment

  LATEST NEWS


  'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം


  കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്


  ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി


  തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി


  പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി


  പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്‌സിന്‍ സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല


  വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി


  എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.