login
'രാജ്യം അടച്ചിടാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം; കേന്ദ്രത്തിന്റെ എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ'; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാക്കാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളെയും തങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുമെന്നും സോണിയ ഗാന്ധി

ന്യൂദല്‍ഹി : കോവിഡ 119 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പരിപൂര്‍ണ്ണ പിന്തുണയുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

21 ദിവസത്തേയ്ക്ക് രാജ്യത്ത് സംപൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും കത്തില്‍ പറയുന്നുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാക്കാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളെയും തങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുമെന്നും അവര്‍ അറിയിച്ചു.  

വെല്ലുവിളിയും നിറഞ്ഞ ഈ സമയത്ത് നമ്മുടെ രാജ്യത്തോടും മനുഷ്യരാശിയോടുമുള്ള കടമ ഓരോരുത്തരും നിറവേറ്റണമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണം. രാജ്യത്ത് മേഖലകള്‍ തിരിച്ച് പാക്കേജുകള്‍ നടപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. എല്ലാ തരത്തിലുള്ള ഇഎംഐകളും ആറ് മാസത്തേക്ക് നിര്‍ത്തിവെക്കണം. ഈ കാലയളവില്‍ ഉപഭോക്താക്കളില്‍ നിന്നും പലിശ ഈടാക്കുന്നതും നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

പല സംരംഭങ്ങളും കമ്പനികളും സ്ഥിരവും താല്‍ക്കാലികവുമായ ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നതായി ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകളുണ്ട്. പ്രയാസകരമായ ഈ കാലഘട്ടം മറികടക്കുന്നതിന് ഈ വിഭാഗങ്ങളിലേക്ക് നേരിട്ടുള്ള പണ കൈമാറ്റം ഉള്‍പ്പെടെയുള്ള വിശാലമായ സാമൂഹിക സംരക്ഷണ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കേണ്ടതാണെന്നും സോണിഗാന്ധി ആവശ്യപ്പെട്ടു.

 

 

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.