login
മഹാമാരിയില്‍ വായന പൂത്തുലഞ്ഞു

ഖസാക്കിന്റെ ഇതിഹാസവും വസൂരിയും മഹാമാരിക്കാലത്തെ പ്രമേയമാക്കിയ കൃതികളാണ്. പെരുമ്പടവത്തിന്റെ വിഖ്യാത നോവല്‍ 'ഒരു സങ്കീര്‍ത്തനം പോലെ' വായിക്കാന്‍ ഏറെപ്പേരുണ്ടായി. നൂറു പതിപ്പ് പിന്നിട്ട കൃതിക്ക് രണ്ടു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും വായനക്കാരെ സൃഷ്ടിക്കാന്‍ കഴിയുന്നു.

ലോകമെങ്ങും വായന പൂത്തുലഞ്ഞ വര്‍ഷമാണ് കടന്നു പോകുന്നതെന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. എല്ലാം അടച്ചിട്ട് വീട്ടിലിരിക്കേണ്ടി വന്നവര്‍ക്ക് മനസ്സിനെ പാകപ്പെടുത്താന്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കേണ്ടി വന്നു. എന്നും ചെയ്യുന്ന കാര്യങ്ങളൊന്നും ചെയ്യാനാകാതെ വീടുകളിലേക്ക് ഒതുങ്ങിപ്പോവുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്തവരില്‍ കൂടുതല്‍ പേരും വായനയെയാണ് ശരണം പ്രാപിച്ചത്. മുമ്പ് പരിചിതമല്ലാത്ത സാഹചര്യത്തെയാണ് ലോകത്തിന് നേരിടേണ്ടി വന്നത്. ആ സാഹചര്യവുമായി പരിചിതമാകാനുള്ള ശ്രമമായിരുന്നു ആദ്യഘട്ടത്തില്‍. മഹാമാരിക്കാലത്ത് എങ്ങനെയാണ് അതിനെ നേരിടുന്നതെന്നും എന്തെല്ലാമാണ് പ്രതിസന്ധികളെന്നും അറിയാന്‍ മനുഷ്യന് ആകാംക്ഷയായി. അതിനായുള്ള വായന തുടങ്ങി.

ലോകമെങ്ങും ലോക്ഡൗണിലായപ്പോള്‍ ബ്രിട്ടീഷുകാരും ജപ്പാന്‍കാരും ഏറ്റവും കൂടുതല്‍ വായിച്ചത് ഒരു നോവലാണ്. അല്‍ബേര്‍ട്ട് കമ്യൂവിന്റെ 'ദി പ്ലേഗ്' വളരെ വേഗത്തിലാണ് ഈ പുസ്തകം ബ്രിട്ടണിലും ജപ്പാനിലുമടക്കം പല രാജ്യങ്ങളിലും വിറ്റഴിഞ്ഞത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ ജപ്പാനിലെ ചില ഡോക്ടര്‍മാര്‍ ജനങ്ങളോട് പറഞ്ഞുവത്രെ, 'ദി പ്ലേഗ്' വായിക്കാന്‍!. അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ ഒരു നൂറ്റാണ്ട് മുമ്പ് പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി ഫ്രെഞ്ച് എഴുത്തുകാരന്‍ ആല്‍ബേര്‍ട്ട് കമ്യൂ രചിച്ച നേവലാണ് പ്ലേഗ്.  

കൊറോണക്കാലം പുസ്തകങ്ങളെ കൈകൊണ്ട് തൊടാന്‍ മനുഷ്യന്‍ ഭയന്ന കാലം കൂടിയാണ്. പുസ്തകങ്ങള്‍ വഴി, കടലാസ് വഴി രോഗം പകരുമോ എന്ന ഭയം ഉണ്ടായി. പലരും പത്രവായന നിര്‍ത്തിയതും അക്കാരണത്താലാണ്. എന്നാല്‍ പുസ്തകം വായിക്കാന്‍ പുതുവഴികള്‍ തുറക്കപ്പെട്ടു. പ്രസാധകര്‍ ഡിജിറ്റല്‍ വായനയ്ക്ക് വലിയ പ്രാധാന്യം നല്‍കി. രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് വായന ഓണ്‍ലൈനിലേക്ക് മാറി. പ്രസാധകര്‍ കുറഞ്ഞ വിലയില്‍ പുസ്തകങ്ങള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരം നല്‍കി. മലയാള പുസ്തകങ്ങള്‍ക്കൊപ്പം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട, അല്‍ബേര്‍ട്ട് കമ്യൂവിന്റെ 'ദി പ്ലേഗ്' ഉം ഐസിസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി നാദിയാ മുറാദ് എഴുതിയ 'ഞാന്‍ നാദിയാ മുറാദ്' എന്ന പുസ്തകവും ഓണ്‍ലൈനില്‍ ഏറെ വായിക്കപ്പെട്ടു.

ഖസാക്കിന്റെ ഇതിഹാസവും വസൂരിയും മഹാമാരിക്കാലത്തെ പ്രമേയമാക്കിയ കൃതികളാണ്. പെരുമ്പടവത്തിന്റെ വിഖ്യാത നോവല്‍ 'ഒരു സങ്കീര്‍ത്തനം പോലെ' വായിക്കാന്‍ ഏറെപ്പേരുണ്ടായി. നൂറു പതിപ്പ് പിന്നിട്ട കൃതിക്ക് രണ്ടു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും വായനക്കാരെ സൃഷ്ടിക്കാന്‍ കഴിയുന്നു.  

മഹാമാരിയെ ഭയന്നുള്ള അടച്ചിടല്‍ കാലത്ത് വായനയുടെ പുതിയ വാതായനങ്ങള്‍ തുറക്കുകയായിരുന്നു. വായന അച്ചടി പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരങ്ങളിലൂടെയും മാത്രമാണ് സാധ്യമാകുക എന്ന ധാരണ ഇക്കാലത്ത് തിരുത്താനായി. പുതുതലമുറ സാങ്കേതിക വിദ്യകള്‍ 'ഡിജിറ്റല്‍ വായന' എന്ന പുതിയ വായനാ സംസ്‌കാരത്തിന് വഴി തെളിച്ചു.  ഇന്റര്‍നെറ്റും കംപ്യുട്ടര്‍, മൊബൈല്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും മനുഷ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറിയപ്പോള്‍ അതിലൂടെ ഡിജിറ്റല്‍ വായന വികസിച്ചു.  

2020ന്റെ അവസാന കാലത്താണ് പെരുമ്പടവം ശ്രീധരന്റെ പുതിയ നോവല്‍ പുറത്തുവന്നത്. 'മായാസമുദ്രത്തിനക്കരെ' എന്ന നോവല്‍ പ്രണയത്തിന്റെ പുതിയ അര്‍ത്ഥതലങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്നു. കെ.ആര്‍ മീരയുടെ പുതിയ നോവല്‍ 'ഖബര്‍' നല്ല വായനയെ പ്രചോദിപ്പിക്കുന്നില്ലെങ്കിലും ഏറ്റവും കൂടുതല്‍ വായനക്കാര്‍ തിരയുകയും അന്വേഷിക്കുകയും ചെയ്ത പുസ്തകങ്ങളുടെ കൂട്ടത്തിലുണ്ട്. അയോധ്യ കേസിലെ നീതിപീഠ തീരുമാനത്തിനെതിരായ ശബ്ദമാണ് മീരയില്‍ നിന്ന് മുഴങ്ങി കേള്‍ക്കുന്നത്. വര്‍ത്തമാനകാല സാഹചര്യത്തില്‍ വായനക്കരാരെ സൃഷ്ടിക്കാനുള്ള മൂന്നാംകിട തന്ത്രമെന്നതിനപ്പുറം പ്രതിസന്ധി കാലത്ത് വായനക്കാരന്റെ മനനസ്സിനെ പാകപ്പെടുത്താന്‍ പോന്ന പ്രമേയമല്ല കെ.ആര്‍.മീര സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ കാലത്തെ ഏറ്റവും വലിയ നീതിനിഷേധത്തിന്റെ കഥയാണ് ഖബറില്‍ അനാവരണം ചെയ്യുന്നതെന്നാണ് പ്രസാധകന്റെ പരസ്യവാചകം. എഴുത്തുകാരിയും പ്രസാധകനും ലക്ഷ്യമിടുന്നതെന്താണെന്ന് ഇതിലൂടെ വളരെ വ്യക്തമാണ്. എഴുത്തിനെ എങ്ങനെ മനസ്സിന്റെ മലിനീകരണത്തിന് ഉപയോഗിക്കാം എന്ന് ബോധ്യപ്പെടുത്തുകയാണ് മീര. അതു വിറ്റ് പണമുണ്ടാക്കാനുള്ള വ്യഗ്രത പ്രസാധകനിലും കാണാം. 'മീശ' നോവലിലൂടെ ചെയ്തതിന്റെ മറ്റൊരു വശമാണിവിടെ കാണാനാകുന്നത്. 'മീശ'പോലെ തന്നെ വായനക്കാരനില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ 'ഖബറി'നും ആയിട്ടില്ലെന്നതാണ് ആശ്വാസം.

പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥ, 'അറ്റുപോകാത്ത ഓര്‍മ്മകള്‍' പോയവര്‍ഷത്തിന്റെ വായനയെ ഏറെ സജീവമാക്കിയ പുസ്തകമാണ്. ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകം. തൊടുപുഴ ന്യൂമാന്‍ കോളെജിലെ മലയാളവിഭാഗം അധ്യാപകനായിരിക്കേ, ചോദ്യപേപ്പറിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ മതതീവ്രവാദികളുടെ ക്രൂരതയ്ക്ക് വിധേയനായ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതത്തിലെ സമാനതകളില്ലാത്ത അനുഭവങ്ങളാണിതില്‍.  

എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി, അപര്‍ണതോത്തയുടെ 'പൂര്‍ണ' എന്ന കൃതി കടന്നുപോകുന്ന വര്‍ഷത്തില്‍ ഏറെ പ്രചോദിപ്പിച്ച പുസ്തകമാണ്. തെലുങ്കാനയിലെ കാമറെഡ്ഢി ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമായ പകലയിലെ ബഞ്ചാരസമുദായത്തിലെ ദേവീദാസ് ലക്ഷ്മിദമ്പതികളുടെ മകള്‍ പൂര്‍ണ്ണയുടെ വ്യത്യസ്തതയാര്‍ന്ന ജീവിതമാണ് പൂര്‍ണയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ ലോകം തലകുമ്പിട്ടുനില്‍ക്കുകയാണിവിടെ.  

ഇക്കഴിഞ്ഞ സെപ്തംബറിലാണ് ബെന്യാമിന്റെ പുതിയ പുസ്തകം 'നിശബ്ദ സഞ്ചാരങ്ങള്‍' പുറത്തുവരുന്നത്. ഒഴുക്കുള്ള എഴുത്ത്. നല്ല വായനാനുഭവം സമ്മാനിക്കുന്ന ബെന്യാമിന്റെ രചനാ ശൈലി ഈ നോവലിലും കാണാം. കടന്നു പോകുന്ന വര്‍ഷത്തിന്റെ മികച്ച വായനാനുഭവമാണ് 'നിശബ്ദ സഞ്ചാരങ്ങള്‍' എന്നു പറയുന്നതില്‍ ഒട്ടും തെറ്റില്ല. മഹാമാരിക്കാലത്ത് ലോകം  ഏറെ ചെര്‍ച്ച ചെയ്തത് ആരോഗ്യപ്രവര്‍ത്തകരെ കുറിച്ചാണ്. പ്രത്യേകിച്ച് നഴ്‌സുമാരെ കുറിച്ച്. ലോകത്തിന്റെ വിവിധ കോണുകളിലായി കോടിക്കണക്കിന് നഴ്‌സുമാര്‍ രോഗീപരിചരണത്തില്‍ വ്യാപൃതരായിരിക്കുന്നു. അവരുടെ സേവനത്തെ ലോകമെങ്ങും വാഴ്ത്തുന്നു. കൊച്ചു കേരളത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് തൊഴില്‍ തേടി സഞ്ചരിച്ച നഴ്‌സുമാരുടെ ജീവിതമാണ് 'നിശബ്ദസഞ്ചാരങ്ങള്‍' പറയുന്നത്.

കടന്നുപോകുന്ന വര്‍ഷം, ഇന്ത്യയുള്‍പ്പെടെ, ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഏറെപേര്‍ തിരിഞ്ഞ പുസ്തകമാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ 'എ പ്രോമിസ്ഡ് ലാന്റ്'. ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ബിന്‍ലാദന്‍ വേട്ടയുള്‍പ്പെടെ സ്വീകരിച്ച നടപടികള്‍ പരാമര്‍ശിക്കുന്ന പുസ്‌കം, അതിനാല്‍ തന്നെയാണ് പ്രാധാന്യമേറെയുള്ളതായതും.  

ഐസിസിന്റെ ലൈംഗിക അടിമയാക്കപ്പെടുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്ത യസീദിയുവതി നാദിയമുറാദിന്റെ അനുഭവക്കുറിപ്പുകളുടെ പുസ്തകം 'അവസാനത്തെ പെണ്‍കുട്ടി',  അന്തരിച്ച ഫോറന്‍സിക് വിദഗഗ്ധന്‍ ഡോ. ബി. ഉമാദത്തന്റെ 'ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍', ഡോ. ഷെര്‍ളി വാസുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍, പി.പദ്മരാജന്റെയും ടി.പദ്മനാഭന്റെയും കഥകള്‍ സമ്പൂര്‍ണ്ണം തുടങ്ങിയ പുസ്തകങ്ങള്‍ക്കെല്ലാം ആവശ്യക്കാരും വായനക്കാരും ഏറെയായിരുന്നു.  

മഹാമാരി വായനയെ സമ്പന്നമാക്കുന്നതില്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ട്. വായനക്ക് ഡിജിറ്റല്‍ വായന എന്ന രൂപമാറ്റം സംഭവിച്ചിട്ടുണ്ടെന്നു മാത്രം.

 

  comment

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.