login
'എല്ലാവരും വീട്ടിലിരുന്ന് പഠിക്കൂ, ജോലി ചെയ്യൂ; ഒരു മാസത്തെ ഇന്റര്‍നെറ്റ് ഫ്രീ'; കൊറോണ വ്യാപനം തടയാന്‍ ബ്രോഡ്ബാന്‍ഡ് സൗജന്യമായി നല്‍കി ബിഎസ്എന്‍എല്‍

രാജ്യമൊട്ടാകെ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍. രോഗബാധയെ ഭയന്ന് വീടിനുപുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ ജോലിചെയ്യാനുംമറ്റുമായി ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍

ന്യൂദല്‍ഹി:  രാജ്യമൊട്ടാകെ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍. രോഗബാധയെ ഭയന്ന് വീടിനുപുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ ജോലിചെയ്യാനുംമറ്റുമായി ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ഡയറക്ടര്‍ (സിഎഫ്എ) വിവേക് ബന്‍സാലാണ് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ നടത്തുന്ന ടെലികോം സേവനം ടെലിഫോണ്‍ ഉപഭോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് ആക്‌സസ് സൗജന്യമായാണ് നല്‍കുന്നത്. നേരത്തെ ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ടെലികോം ഓപ്പറേറ്റര്‍ വഴി ബ്രോഡ്ബാന്‍ഡ് ലൈനുകള്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാം. ഒരു മോഡം വാങ്ങിയാല്‍ മാത്രം മതിയാകും. എന്തായാലും ഈ സൗകര്യം കൊറോണകാലത്ത് ജനങ്ങള്‍ക്ക് വളരെ ആശ്വാസമാണ് നല്‍കുന്നത്.  ഇന്റര്‍നെറ്റ് സൗകര്യം വഴി വീട്ടില്‍ നിന്ന് ജോലി ചെയ്യുകയോ പഠിക്കുകയോ അല്ലെങ്കില്‍ വിനോദത്തിനോ ഉപയോഗിക്കാം.

കൂടാതെ എല്ലാ ഉപയോക്താക്കള്‍ക്കും ഒരു മാസത്തിനുശേഷം അവര്‍ ഇഷ്ടപ്പെടുന്ന പ്ലാനുകളിലേക്ക് പണമടച്ച് മാറാവുന്നതാണ്. ഉപഭോക്താവ് അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ലൈന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഇന്‍സ്റ്റാളേഷനായി പണം നല്‍കേണ്ടിവരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

comment

LATEST NEWS


കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര്‍ ഈരാറ്റുപേട്ടയില്‍ പിടിയില്‍


രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്‍കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്


'ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി'; കൊറോണക്കെതിരെ പൊരുതുന്ന നഴ്‌സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി


സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ


'ഒരുകോടിയും ഒരുമാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍


ചൈനീസ് വൈറസിനെതിരെ പൊരുതാനുറച്ച് ഭാരതം; വിദേശത്തുനിന്ന് എത്തിയ 15ലക്ഷം പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം; എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം


പാരമ്പര്യ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിന് സഹായിക്കും; ആയുഷ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി തേടി


ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷാ നടപടിയുമായി എസ്പി യതീഷ് ചന്ദ്ര; പുറത്തിറങ്ങിയ പ്രായമേറിയവരെ അടക്കം ഏത്തമീടിപ്പിച്ചു (വീഡിയോ)

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.