login
കുവൈത്തിൽ 325 ഇന്ത്യാക്കാരുള്‍പ്പെടെ 1041 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, മരണസംഖ്യ 129 ആയി, രോഗമുക്തി നേടിയത് 320 പേർ

ഇന്ന് 320 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 5205 ആയി. 13,275 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. ഇവരിൽ 181 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്ത്  സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 325 പേര്‍ ഇന്ത്യാക്കാരടക്കം 1041 പേര്‍ക്കാണ് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. അഞ്ച് മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കുവൈത്തിലെ ആകെ കൊറോണ മരണസംഖ്യ 129 ആയി. ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 18609 ആയി. ഇവരിൽ 5992 പേർ ഇന്ത്യാക്കാരാണ്. 

ആരോഗ്യ മേഖ തിരിച്ചുള്ള കണക്കുകൾ പ്രകാരം ഫർവ്വാനിയയില്‍ നിന്നും 383 പേര്‍ക്കും അഹമദിയില്‍  275 പേര്‍ക്കും, ഹവല്ലിയില്‍ 173 ഉം കേപിറ്റൽ ഗവര്‍ണറേറ്റില്‍ 107 പേര്‍ക്കും, ജഹറയില്‍ നിന്നും 103 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടത്.ഇതില്‍ കുവൈത്ത് സ്വദേശികൾ 211ഉം  ഈജിപ്ത്‌റ്റ് പൗരന്മാര്‍ 177ഉം ബംഗ്ലാദേശ് പൗരന്മാര്‍ 138ഉം  മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണ്. 

ഇന്ന് 320 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 5205 ആയി. 13,275 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. ഇവരിൽ 181 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.