login
കൊറോണ സ്ഥിരീകരിച്ചത് 188 പേര്‍ക്ക്

തൃശൂര്‍ സ്വദേശികളായ 42 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7123 ആണ്.

തൃശൂര്‍: ജില്ലയില്‍ 188പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചു. 120 പേര്‍ രോഗമുക്തരായി. ഇതോടെ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2176 ആയി. തൃശൂര്‍ സ്വദേശികളായ 42 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7123 ആണ്.  

ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: വാഴച്ചാല്‍ ഫോറസ്റ്റ് ക്ലസ്റ്റര്‍ - 8, ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ ക്ലസ്റ്റര്‍ -3, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റര്‍ -3, കെ.ഇ.പി.എ ക്ലസ്റ്റര്‍ -2, അമല ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) -1, ദയ ക്ലസ്റ്റര്‍ -1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) -1. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥീരികരിച്ചു. ഇതില്‍ രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 10 പുരുഷന്‍മാരും 3 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമുണ്ട്.

കുന്നംകുളം നഗരസഭ കണ്ടൈന്‍മെന്റ് സോണില്‍

കുന്നംകുളം നഗരസഭ ഡിവിഷന്‍ 29 (മുളയ്ക്കല്‍ അമ്പലം മുതല്‍ ഗുരുവായൂര്‍ റോഡുവരെയുളള ഭാഗവും റേഷന്‍കട മുതല്‍ കരിവളളി ഭാസ്‌ക്കരന്റെ വീടുവരെയുളള ഭാഗവും), പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19, പുതുക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (വാര്‍ഡ് 3-ലെ എരിപ്പോടുവഴി മുതല്‍ വാര്‍ഡ് 4 ലെ ക്യാംബ്രിഡ്ജ് സ്‌കൂളിന്റെ മുന്‍വശത്തുളള വഴി വരെ), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (വാര്‍ഡ് 5 മുതല്‍ ശങ്കംകണ്ടം അമ്പലം മുതല്‍ ആയാംകുന്ന് ഇന്‍ഡസ്ട്രിയല്‍ പ്രദേശം), അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 5 (വാര്‍ഡ് 4 ല്‍ ചോമക്കുളം റോഡ് 164 നമ്പര്‍ വീടുമുതല്‍ വാര്‍ഡ് 5 ല്‍ പാമ്പുങ്ങാടന്‍ വഴിയില്‍ 122 നമ്പര്‍ വീടു മുതല്‍ 156 നമ്പര്‍ വീടുവരെയുളള വഴികള്‍), മുളളൂര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് വാര്‍ഡ് 6 ( നെര്‍വ്വിന്‍കുന്ന് ഭാഗം, അളളന്നൂര്‍ സുചിത്ര 387/6, 38/6 യൂസഫ് ചെറനാംകാട്ടില്‍ (ആരോഗ്യഉപകേന്ദ്രം ആറ്റൂര്‍) ഈ ഭാഗം), എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (മുളന്തരപളളി പരിസരപ്രദേശത്തെ പയ്യപ്പാട്ടുമൂല, സതീഷ് പണിക്കരുടെ വീടിന് സമീപത്തെ മൂല, മുളളന്തര പളളിമൂല (അങ്കണവാടിയ്ക്കു പുറകുവശം എന്നീ വഴികള്‍), മതിലകം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കൂളിമുട്ടം ഏരിയ).

 

 

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.