കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഒരു മലയാളി നഴ്സിന് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് പരിശോധനയിലാണ് അബ്ബാസിയയിലെ താമസക്കാരിയായ പത്തനം തിട്ട റാന്നി സ്വദേശിയായ 58 ക്ക് രോഗം സ്ഥിരീകരിച്ചത്. ജഹറയിലെ ഒരു ക്ലിനിക്കിലാണു ജോലി ചെയ്യുന് ഇവരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ചയായി ഇവര്‍ക്ക് പനിയും തൊണ്ട വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണു ജിലീബ് ശുയൂഖിലെ ഹെല്‍ത്ത് സെന്ററില്‍ ഇവര്‍ ചികില്‍സ തേടിയെത്തിയത്. പരിശോധനയില്‍ കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഇവരെ ഫര്‍വ്വാനിയ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: