ധാക്ക: ബംഗ്ലാദേശ് ദേശീയ ഫുട്ബോള്‍ ടീം അംഗങ്ങളായ 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ക്യാമ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് താരങ്ങളുടെ പരിശോധനാ ഫലം കൂടി വരാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
താരങ്ങള്‍ക്ക് മൂന്ന് ഘട്ടമായിട്ടാണ് പരിശോധന നടത്തിയത്. ഇതില്‍ നെഗറ്റീവായവര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. അതേസമയം ഇത്രയേറെ താരങ്ങള്‍ക്ക് കൊറോണ പോസിറ്റീവായതോടെ ക്യാമ്പ് തുടങ്ങുന്നത് വൈകാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: