login
കൊറോണ അവരെ അകറ്റി, സിനിമ അവരെ ഒന്നിപ്പിച്ചു

വൈറലായി സീതാകല്യാണവൈഭോഗമെ...

ചിത്രത്തിലെ അഭിനേതാക്കള്‍ സംവിധായകന്‍ ബിനുരാജിനൊപ്പം

കൊല്ലം: കൊറോണ അകറ്റിയപ്പോള്‍ ചങ്ങാതിമാര്‍ കൂടി തീരുമാനിച്ചത് ഒരു സിനിമയെടുക്കാന്‍. ചര്‍ച്ചകള്‍ക്കൊടുവില്‍ 20 മിനിട്ട് ഹ്രസ്വചിത്രമായി സീതാകല്യാണവൈഭോഗമെ...പുറത്തിറക്കി. ഡിസംബര്‍ 31ന് യുട്യൂബിലായിരുന്നു മുഖത്തല സെന്റ് ജൂഡ് സ്‌കൂളില്‍ പഠിച്ച 1991 ബാച്ചിലെ പത്താം ക്ലാസുകാര്‍ തയ്യാറാക്കിയ ചിത്രം റിലീസ് ചെയ്തത്. എ മുതല്‍ എഫ് വരെ ഡിവിഷനുകളിലായി പഠിച്ച 180 ചങ്ങാതിമാരുടെ കൂട്ടായ്മയാണ് ഇതിനായി പ്രവര്‍ത്തിച്ചത്.  

സ്‌കൂള്‍ ജീവിതത്തോട് വിടപറഞ്ഞിട്ട് മൂപ്പതുവര്‍ഷങ്ങളായെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി മുടങ്ങാതെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവര്‍ ഒത്തുകൂടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ തൊഴില്‍മേഖലകളിലും കുടുംബസാഹചര്യങ്ങളിലുമാണ് എല്ലാവരും. കൊറോണ കാരണം കൊതിച്ചിരുന്ന ഒത്തുചേരല്‍ നടക്കാതെ പോയി. ഇതിനെ അതിജീവിക്കാനാണ് കലാമനസുള്ള സുഹൃത്തുക്കള്‍ ഇങ്ങനെയൊരു ഉദ്യമത്തിന് സാഹസപ്പെട്ടതെന്ന് സംവിധായകനും പത്ത് എയിലെ വിദ്യാര്‍ഥിയുമായിരുന്ന ബിനുരാജ് ജന്മഭൂമിയോട് പറഞ്ഞു. പ്രമുഖ സിനിമാനടനും സഹപാഠിയുമായ വിജയ്ബാബുവിന്റെ ആമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.  

അടുത്ത ദിവസങ്ങളില്‍ തന്റ ഫേയ്‌സ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്യാനിരിക്കുകയാണ് വിജയ്ബാബു. 91 ബാച്ചിലെ ഹരിഹരനുണ്ണിയാണ് ചിത്രത്തില്‍ നായകനെ അവതരിപ്പിക്കുന്നത്. 10 ബിയിലെ വൃന്ദ വിജയലക്ഷ്മി, 10 ഡിയിലെ സുമേഷ് എം.എസ് എന്നിവരാണ് നിര്‍മാതാക്കള്‍. ഇതിനോടകം രണ്ടായിരത്തിലേറെ പേര്‍ സിനിമ കണ്ടുകഴിഞ്ഞു. അവിവാഹിതനായ കോടീശ്വരന്‍ രാമന്‍കുട്ടിയുടെ ജീവിതം വരച്ചുകാണിക്കുകയാണ് ചിത്രം.

 

 

comment

LATEST NEWS


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍


ഇനി പോരാട്ടം ഇംഗ്ലണ്ടുമായി


കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും


കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും


താലിബാനെ നേരിടാന്‍ ബൈഡന്‍; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്‍കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം


ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.