login
പ്രതിക്ക് കോറോണ; എസ്‌ഐ ഉള്‍പ്പെടെ 24 പേര്‍ ക്വാറന്റീനില്‍

കസ്റ്റഡിയിലെടുത്ത പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 24 പോലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റി.

തൃശൂര്‍: കസ്റ്റഡിയിലെടുത്ത പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 24 പോലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റി. കഴിഞ്ഞ 28ന് തൃശൂരില്‍ സംശയകര  സാഹചര്യത്തില്‍ കണ്ടെത്തിയ കുന്നംകുളം സ്വദേശിയെ കസ്റ്റഡിയിലെടുത്തിയിരുന്നു.

സെപ്റ്റിക് മാലിന്യം തള്ളിയ സംഭവത്തില്‍ അടിപിടി നടത്തിയ പ്രതിയെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ഫലം അറിഞ്ഞപ്പോള്‍ പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐ ബിബിന്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. ഹോം ഗാര്‍ഡ് ഉള്‍പ്പെടെ 50 വയസിന് മുകളിലുള്ള 10 പേരും നിരീക്ഷണത്തിലുള്ളവരിലുള്‍പ്പെടും. പോലീസുകാരുടെ സ്രവ പരിശോധന ആരംഭിച്ചു.

പോലീസുകാരന് കൊറോണ; വാടാനപ്പള്ളി സ്റ്റേഷനിലെ 22 പേര്‍ ക്വാറന്റൈനില്‍

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെ 22 പോലീസുകാര്‍ ക്വാറന്റൈനിലേക്ക്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സിപിഒയ്ക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് ഇയാള്‍ അവസാനം ജോലിക്കെത്തിയത്. കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നാട്ടിക അഗ്‌നി രക്ഷാ സേന സ്റ്റേഷന്‍ അണുവിമുക്തമാക്കി. പോലീസിന്റെ മുന്‍ കൈയില്‍ ഫോഗിങ്ങും നടത്തി. എസ്എച്ച്ഒ പി.ആര്‍. ബിജോയ് ഉള്‍പ്പെടെ 13 ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ട

 

 

 

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.